തിരുവനന്തപുരം: നിയമത്തിലെ അവ്യക്തത കാരണം പ്രളയസെസ് പിരിക്കുന്നത് ജൂലായിലേക്ക് നീട്ടി. ജൂൺ ഒന്നുമുതൽ ചരക്കുകളുടെയും സേവനങ്ങളുടെയും അടിസ്ഥാനവിലയിൽ ഒരു ശതമാനം സെസ് പരിക്കാൻ വിജ്ഞാപനമിറങ്ങിയിരുന്നു. സ്വർണം, വെള്ളി, പ്ലാറ്റിനം ആഭരണങ്ങൾക്ക് കാൽശതമാനവും സെസ് ചുമത്തിയിരുന്നു. ഇതാണ് ജൂലായ് ഒന്നുമുതൽ പിരിക്കാനായി നീട്ടിവെച്ചതെന്ന് ജി.എസ്.ടി. വകുപ്പ് അറിയിച്ചു. വിജ്ഞാപനമിറങ്ങിയശേഷമാണ് സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്ന തരത്തിൽ സെസ് ചുമത്തുന്നതിനുള്ള തടസ്സം ശ്രദ്ധയിൽപ്പെട്ടത്. ഇപ്പോഴത്തെ രീതിയിൽ നടപ്പാക്കിയാൽ സെസിന് പുറമേ നികുതിയും കൂടും. ഇത് ഇരട്ടനികുതിക്ക് തുല്യമാവും. സെസ് ചുമത്തുന്നതിന് പൊതുവേയുണ്ടാക്കിയ ഈ വ്യവസ്ഥ പ്രളയസെസിന് ബാധകമല്ലെന്ന് വ്യക്തമാക്കി ജി.എസ്.ടി കൗൺസിൽ വിജ്ഞാപനമിറക്കിയാലേ സെസ് പരിക്കാനാവൂ. ഇതിനായി ജി.എസ്.ടി കൗൺസിലിനോട് സംസ്ഥാനം ആവശ്യപ്പെട്ടു. അഞ്ചുശതമാനത്തിനുമുകളിൽ നികുതിയുള്ള ചരക്കുകൾക്കും എല്ലാ സേവനങ്ങൾക്കും അടിസ്ഥാനവിലയിൽ ഒരു ശതമാനം സെസ് ചുമത്താനായിരുന്നു സർക്കാർ തീരുമാനിച്ചത്. അതായത് 12 ശതമാനം നികുതിയുള്ള ഒരു സാധനത്തിന്റെ നികുതി 13 ശതമാനമാവും. എന്നാൽ ജി.എസ്.ടി. നിയമത്തിലെ നിർവചനമനുസരിച്ച് സെസ് കൂടിച്ചേരുന്നതാണ് അടിസ്ഥാനവില. അതിനുമുകളിലാണ് നികുതി കണക്കാക്കുന്നതും. അടിസ്ഥാനവില നൂറ്ുരൂപയാണെങ്കിൽ ഒരു ശതമാനം സെസുകൂടി ചേരുമ്പോൾ 101 രൂപയാവും. ഈ നൂറ്റിയൊന്നുരൂപയുടെ നികുതി ഉപഭോക്താവ് നൽകേണ്ടിവരും. സെസ് വിലയുമായി ബന്ധിപ്പിക്കാതിരുന്നാൽ ഒരുശതമാനം മാത്രമേ അധികബാധ്യതയുണ്ടാവൂ. നീട്ടിവെയ്ക്കുന്നത് രണ്ടാംതവണ കേന്ദ്രസർക്കാരിന്റെ അനുമതിയോടെയാണ് സംസ്ഥാന ബജറ്റിൽ ഏപ്രിൽമുതൽ പ്രളയസെസ് പ്രഖ്യാപിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഇത് നടപ്പാക്കുന്നത് നീട്ടിവെച്ചു. ഇപ്പോൾ വീണ്ടും നീട്ടിവെയ്ക്കേണ്ടിവന്നു. രണ്ടുവർഷത്തേക്ക് 1200 കോടിയാണ് സെസിലൂടെ പിരിക്കാൻ ലക്ഷ്യമിടുന്നത്. Content Highlights: Flood Cess, Kerala, GST
from mathrubhumi.latestnews.rssfeed http://bit.ly/2YXmkgK
via
IFTTT