Breaking

Thursday, May 30, 2019

വിശ്രമമില്ലാത്ത അധ്വാനം മതിയാക്കി വിപിൻ മടങ്ങി...

ചേർപ്പ്: കായംകുളത്തുണ്ടായ അപകടത്തിൽ പൊലിഞ്ഞത് വീടിന് തണലാകാൻ ഓടിനടന്ന യുവാവിന്റെ ജീവൻ. ദേശീയപാതയിൽ കരീലക്കുളങ്ങര പെട്രോൾ പമ്പിനു സമീപം നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ ടൂറിസ്റ്റ് ബസ് ഇടിച്ചുകയറിയായിരുന്നു അപകടം.ബസിലെ ജീവനക്കാരനായിരുന്ന പാലിശ്ശേരിയിലെ വിപിൻ രാജാണ് മരിച്ചത്. സ്കൂൾ പഠനത്തിനുശേഷം ജോലിയിലേക്കു തിരിഞ്ഞ വിപിൻ പിന്നെ വിശ്രമമില്ലാത്ത അധ്വാനത്തിലായിരുന്നുവെന്ന് നാട്ടുകാർ വേദനയോടെ പറഞ്ഞു. കൂലിത്തൊഴിലാളിയായ അച്ഛനും അമ്മയും ഒരുസഹോദരിയും അടങ്ങുന്നതാണ് കുടുംബം. പ്ലംബിങ് ജോലി, നഗരത്തിലെ തുണിക്കടയിൽ സെയിൽസ് മാൻ, ട്രസ്സ് ജോലി എന്നിവയ്ക്കുശേഷമാണ് ടൂറിസ്റ്റ് ബസിൽ തൊഴിലാളിയായത്. പത്തുദിവസം മുമ്പ് വീട്ടിൽനിന്ന് പോയതാണ്. നടുവേദനയുള്ളതിനാൽ ശരീരത്തിൽ മരുന്നുപുരട്ടിത്തടവിയാണ് പോകുന്നതിന്റെ തലേന്ന് വീട്ടിൽക്കഴിഞ്ഞത്. ഇപ്പോൾ സീസണായതിനാൽ വിശ്രമം തീരെ ലഭിച്ചിരുന്നില്ല. അമ്മ വീടിനുസമീപത്തെ സ്കൂളിൽ ബസിലെ ആയയായി ജോലിചെയ്യുന്നു. Content Highlights:kayamkulam tourist bus accident.


from mathrubhumi.latestnews.rssfeed http://bit.ly/2WB2vhs
via IFTTT