മുംബൈ: രുചി സോയ ഇൻഡസ്ട്രീസിനെ ഏറ്റെടുക്കാൻ പതഞ്ജലി പൊതുമേഖല ബാങ്കുകളുടെ സഹായം തേടി. 4,350 കോടി രൂപയ്ക്കാണ് രുചി സോയയെ പതഞ്ജലി ഏറ്റെടുക്കുന്നത്. ഇതിനായി എസ്ബിഐ, പിഎൻബി, ബാങ്ക് ഓഫ് ബറോഡ, യുണിയൻ ബാങ്ക് ആന്റ് ജമ്മു കശ്മീർ ബാങ്ക് എന്നിവിടങ്ങളിൽനിന്ന് 3,700 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അഞ്ചുവർഷത്തിനുള്ളിൽ തിരിച്ചടയ്ക്കുന്ന വിധത്തിലാണ് വായ്പയെടുക്കുന്നത്. 600 കോടി രൂപ കമ്പനി കണ്ടെത്തും. എസ്ബിഐ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, പിഎൻബി എന്നിവിടങ്ങളിൽനിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ നടപടി നേരിടുകയാണ് രുചി സോയ. എസ്ബിഐയ്ക്ക് നൽകാനുള്ളത് 1,800 കോടി രൂപയാണ്. സെൻട്രൽ ബാങ്കിന് 816 കോടിയും പിഎൻബിയ്ക്ക് 743 കോടിയുമാണ് നൽകാനുള്ളത്. രുചി സോയയെ ഏറ്റെടുക്കുമ്പോൾ സോയാബീൻ എണ്ണയുടെ പ്രമുഖ ഉത്പാദകരാകും പതഞ്ജലി.
from mathrubhumi.latestnews.rssfeed http://bit.ly/2HLbrJ1
via
IFTTT