Breaking

Friday, May 31, 2019

ബംഗാളില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു; പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസെന്ന് ആരോപണം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോകവെയാണ് ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. ബര്‍ദ്വാന്‍ ജില്ലയിലെ കേതുഗ്രാമിലാണ് ബിജെപി പ്രവര്‍ത്തകന്‍ സുശീല്‍ മണ്ഡല്‍(50) കൊല്ലപ്പെട്ടത്. 

ബിജെപിയുടെ കൊടിയും നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍ ആലേഖനം പോസ്റ്ററുകളുമായി പോകുന്നതിനിടെയായിരുന്നു സംഭവം. ഇതിനു പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്നാണ് ബി.ജെ.പിയുടെ ആരോപണം. 

എന്നാല്‍, കൊലപാതകത്തില്‍ പങ്കില്ലെന്ന് തൃണമൂല്‍ നേതൃത്വം വിശദീകരിച്ചു. പ്രതികളെ തിരിച്ചറിയാന്‍ നടപടി സ്വീകരിച്ചെന്നും ഉടന്‍ പിടികൂടുമെന്നും പൊലിസ് വ്യക്തമാക്കി. സംഭവത്തിന് ബിജെപി രാഷ്ട്രീയ നിറം നല്‍കുകയാണെന്ന് തൃണമൂല്‍ നേതാക്കള്‍ ആരോപിച്ചു.



from Anweshanam | The Latest News From India http://bit.ly/2QIjidr
via IFTTT