Breaking

Thursday, May 30, 2019

കോൺഗ്രസ് ആഭ്യന്തര പ്രശ്‍നം: നേതാക്കൾ ചാനൽ ചർച്ചകളിൽ പങ്കെടുക്കരുതെന്ന് നിർദേശം

ന്യൂഡൽഹി: കോൺഗ്രസ്‌ വക്താക്കൾ ഒരുമാസത്തേക്കു ചാനൽ ചർച്ചകളിൽ പങ്കെടുക്കരുതെന്ന്  നിർദേശം . കോൺഗ്രസ്‌ വക്താവ് രൺദീപ് സുർജേവാലയാണ് ട്വിറ്ററിലൂടെ ഈ കാര്യം അറിയിച്ചത്. കോൺഗ്രസ്‌ പ്രതിനിധികളെ ചാനൽ ചർച്ചകളിൽ ഉൾപ്പെടുത്തരുതെന്ന് മാധ്യമങ്ങളോടും സുർജേവാല അഭ്യർത്ഥിച്ചു. കോൺഗ്രസ് പാർട്ടിയിൽ ആഭ്യന്തര പ്രശ്നം രൂക്ഷമായതിനെത്തുടർന്നാണു പുതിയ നിർദേശം.രാജി തീരുമാനത്തിൽ നിന്നും പിൻമാറാൻ കോൺഗ്രസ് ദേശീയ  അധ്യക്ഷൻ രാഹുൽ ഗാന്ധി ഇതുവരെ തയാറാകാത്ത സാഹചര്യത്തിൽ  പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ എന്തൊക്കെയെന്ന് മനസിലാക്കാൻ സമയം ആവശ്യമാണ്. ഇതിനിടെ മാധ്യമങ്ങൾ സൃഷ്ടിക്കുന്ന ഊഹാപോഹങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കാനാണ് പുതിയ നിർേദശം. 18 സംസ്ഥാനങ്ങളിൽനിന്നും കോൺഗ്രസ് പാർട്ടി തീർത്തും തുടച്ചുനീക്കപ്പെട്ടു. 52 സീറ്റുകളിൽ മാത്രമാണ് പാർട്ടിക്ക് ജയിക്കാനായത്. രാഹുൽ ഗാന്ധി രാജി വയ്ക്കുകയാണെന്നു നേതൃത്വത്തെ അറിയിച്ചെങ്കിലും പാർട്ടി അംഗീകരിക്കാൻ തയാറായിട്ടില്ല. പല മുതിർന്ന കോൺഗ്രസ് നേതാക്കളും കൂടിക്കാഴ്ചക്ക് ശ്രമിച്ചെങ്കിലും രാഹുൽ അനുവദിച്ചില്ല. സോണിയ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും മാത്രമാണ് രാഹുൽ കാണാൻ കൂട്ടാക്കിയത്. സമാജ്‌വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവും നേതാക്കൻമാരെ ചാനൽ ചർച്ചകളിൽനിന്നു വിലക്കിയിരുന്നു. 
 



from Anweshanam | The Latest News From India http://bit.ly/2MhnbXS
via IFTTT