Breaking

Saturday, May 18, 2019

മന്‍ കി ബാത്തിന്റെ അവസാന എപ്പിസോഡ് സംപ്രേക്ഷണം ചെയ്തത് ടിവിയില്‍; മോദിയെ ട്രോളി അഖിലേഷ്

ലക്നൗ: ഭരണത്തിലേറി അഞ്ച് വർഷം കഴിയാറാകവേ പ്രധാനമന്ത്രി നടത്തിയ ആദ്യ വാർത്താസമ്മേളനത്തിൽ ചോദ്യങ്ങളോട് പ്രതികരിക്കാതിരുന്ന നരേന്ദ്ര മോദിയെ ട്രോളി എസ്.പി നേതാവ് അഖിലേഷ് യാദവ്. മൻ കി ബാത്തിന്റെ അവസാന എപ്പിസോഡ് റേഡിയോയിൽ പ്രക്ഷേപണം ചെയ്യുന്നതിന് പകരം ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്തു എന്നതാണ് വാർത്താസമ്മേളനം എന്ന പേരിൽ നടന്നതെന്ന് അഖിലേഷ് പരിഹസിച്ചു. ട്വിറ്ററിലൂടെയായിരുന്നു അഖിലേഷിന്റെ വിമർശം. മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ട് അച്ചടക്കമുള്ള സൈനികൻ നിശബ്ദനായി ഇരിക്കുകയായിരുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 'विकास' पूछ रहा है: प्रधान जी की पहली प्रेस वार्ता देखी क्या? लगता है 'मन की बात' का अंतिम एपिसोड रेडियो की जगह TV पर प्रसारित हुआ है. बेचारे मीडिया वाले अपने प्रश्नों को लेकर बैठे ही रह गये 'अनुशासित सिपाही' मौन ही रहे. pic.twitter.com/cOytuPKdDL — Akhilesh Yadav (@yadavakhilesh) May 17, 2019 Content Highlights: Last episode of Mann ki Baat on TV,Akhilesh Yadav Trolls Modi


from mathrubhumi.latestnews.rssfeed http://bit.ly/2LUQdfO
via IFTTT