Breaking

Wednesday, August 29, 2018

മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ര്‍ന്ന്  രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ വ​യ​നാ​ട് സ​ന്ദ​ര്‍​ശ​നം റ​ദ്ദാ​ക്കി

കൊ​ച്ചി:പ്രളയ ബാധിത പ്രദേശങ്ങള്‍ സ​ന്ദ​ര്‍​ശിക്കാനെത്തിയ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ വ​യ​നാ​ട് സ​ന്ദ​ര്‍​ശ​നം റ​ദ്ദാ​ക്കി. മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ര്‍​ന്നാ​ണ് യാ​ത്ര റ​ദ്ദാ​ക്കി​യ​ത്. കൊ​ച്ചി​യി​ലെ പ്ര​ള​യ​ബാ​ധി​ത സ്ഥ​ല​ങ്ങ​ള്‍ രാ​ഹു​ല്‍ സ​ന്ദ​ര്‍​ശി​ക്കും. കൊ​ച്ചി​യി​ലെ സ​ന്ദ​ര്‍​ശ​ന​ത്തി​നു​ശേ​ഷം ഇ​ടു​ക്കി​യി​ലെ പ്ര​ള​യ മേ​ഖ​ല​ക​ളും ദു​രി​താ​ശ്വാ​സ ക്യാമ്പു​ക​ളും രാ​ഹു​ല്‍ സ​ന്ദ​ര്‍​ശി​ക്കും.

ഇന്നലെ കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി ചെങ്ങന്നൂരില്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. പിന്നീട് പത്തനംതിട്ട ഏഴിക്കാട് കോളനിയിലെ പ്രളയബാധിതരെ സന്ദര്‍ശിച്ചു. ഏറെ കൃഷിനാശമുണ്ടായ എടനാട് മേഖലയും അദ്ദേഹം സന്ദര്‍ശിച്ചു. തുടര്‍ന്ന് ആലപ്പുഴയിലെ വിവിധ പ്രദേശങ്ങള്‍, ചാലക്കുടി, അങ്കമാലി, അത്താണി, പറവൂര്‍ തുടങ്ങിയ സ്ഥലങ്ങളും സന്ദര്‍ശിച്ചു.



from Anweshanam | The Latest News From India https://ift.tt/2BXHTab
via IFTTT