Breaking

Wednesday, August 29, 2018

പ്രളയം: ലോകബാങ്കില്‍ നിന്ന് വായ്പയെടുക്കാന്‍ സര്‍ക്കാര്‍ നീക്കം

തിരുവനന്തപുരം: പ്രളയം നാശംവിതച്ച സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണത്തിനായി ലോകബാങ്കില്‍ നിന്ന് വായ്പയെടുക്കാനൊരുങ്ങി സര്‍ക്കാര്‍. 3000 കോടി രൂപയുടെ വായ്പയെടുക്കാനാണ് നീക്കം.

ലോകബാങ്ക് പ്രതിനിധികളുമായി നാളെ ചര്‍ച്ച നടത്തുമെന്നും ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ലോക ബാങ്ക് അടക്കമുള്ള രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങള്‍ കുറഞ്ഞ പലിശയ്ക്ക് കേരളത്തിന് വായ്പ നല്‍കാമെന്ന് അറിയിച്ചിട്ടുണ്ടായിരുന്നു.

നാശനഷ്ടങ്ങള്‍ വിശദമായി വിലയിരുത്തിയ ശേഷം തുകയുടെ കാര്യത്തില്‍ അന്തിമ തീരുമാനത്തില്‍ എത്താനാണ് നീക്കം.



from Anweshanam | The Latest News From India https://ift.tt/2PgnWx5
via IFTTT