സുൽത്താൻബത്തേരി: സുൽത്താൻ ബത്തേരി ദൊട്ടപ്പൻകുളത്ത് സ്വകാര്യബസ് കാറുമായി കൂട്ടയിടിച്ചുണ്ടായ അപകടത്തിൽ ബസ് യാത്രക്കാരനായ യുവാവ് മരിച്ചു.നെല്ലറച്ചാൽ സ്വദേശി വിപിൻ ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റകാർ ഡ്രൈവറെകോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം.ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. കൽപ്പറ്റയിൽ നിന്നും ബത്തേരിയിലേക്ക് പോവുകയായിരുന്ന ഗീതിക എന്ന ബസ്സും TN22 BE 3846 രജിസ്ട്രേഷനിൽ നമ്പറിലുള്ള കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. Caption നിറയെ യാത്രക്കാരുമായി വന്ന ബസ് കാറിലിടിച്ച ശേഷം മരത്തിലിടിച്ച് മറിയുകയായിരുന്നു.. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
from mathrubhumi.latestnews.rssfeed https://ift.tt/3anQWNU
via
IFTTT