ന്യൂയോർക്ക്: കൊറോണ മഹാമാരിമൂലം ലോകത്താകെ മരിച്ചവരുടെ എണ്ണം 27,324 ആയി. ഇറ്റലിയിൽ റെക്കോർഡ് മരണ നിരക്കാണ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തത്. 969 പേർ 24 മണിക്കൂറിനിടെ ഇറ്റലിയിൽ മരിച്ചു. കൊറോണ മൂലം ഒരു രാജ്യത്ത് 24 മണിക്കൂറിനിടെ മരിക്കുന്നവരുടെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതോടെ ഇറ്റലിയിൽ ആകെ മരിച്ചവരുടെ എണ്ണം 9,134ആയി. ലോകത്താകമാനം ഇന്നലെ മാത്രം മൂവായിരത്തിലേറെ പേർ മരിച്ചു. ഇതിനിടെ അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്ന് 101,000 ആയി. അവിടെ മരണസംഖ്യ 1700 ആണ്. 24 മണിക്കൂറിനിടെ അമേരിക്കയിൽ 17,133 പേർക്കാണ് രോഗം ബാധിച്ചത്. മരണത്തിൽ സ്പെയിൻ ഇറ്റലിക്ക് പിന്നാലെയുണ്ട്. 769 പേരാണ് സ്പയിനിൽ ഇന്നലെ മരിച്ചത്. ഇതോടെ സ്പെയിനിലെ മരണസംഖ്യ 4858 ആയി ഉയർന്നു. വെള്ളിയാഴ്ച അർദ്ധരാത്രിയോടെയുള്ള കണക്കുപ്രകാരം ലോകത്ത് രോഗബാധിതരുടെ എണ്ണം 595,800 ലേക്കെത്തി. ഇതിൽ 1,31,000 പേർ രോഗമുക്തിനേടിയതായും കണക്കാക്കുന്നു. ലോകത്തെ മൊത്തം രോഗബാധിതരിൽ മൂന്ന് ലക്ഷവും യൂറോപ്പിലാണ്. സൗദിയിൽ വെള്ളിയാഴ്ച 92 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഇവിടെ ആകെ രോഗബാധിതർ 1,100ന് മുകളിലെത്തി. മൂന്ന് മരണങ്ങളാണ് സൗദിയിൽ റിപ്പോർട്ട് ചെയ്തത്. യുഎഇയിൽ ഇന്നലെ 72 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ മൊത്തം രോഗബാധികർ 405 ആണ്. Content Highlights:US coronavirus cases top 100,000; Italy deaths rise
from mathrubhumi.latestnews.rssfeed https://ift.tt/2xxR7bC
via
IFTTT