കൊല്ലം: നിയന്ത്രണം ലംഘിച്ച് കറങ്ങിനടന്നാൽ ജർമനിയിൽ 25,000 യൂറോ പിഴ. നിശ്ചിത അകലത്തിൽ ഒറ്റയ്ക്ക് പ്രഭാതനടത്തത്തിനും അത്യാവശ്യസാധനങ്ങൾ വാങ്ങാൻ പോകാനുമൊന്നും തടസ്സമില്ലെന്ന് ജർമനിയിലെ പാഡംവുട്ടൺ റീജണിൽ ശ്രീശ്രീ രവിശങ്കറിന്റെ ആർട്ട് ഓഫ് ലിവിങ് ആശ്രമത്തിൽ ആയുർവേദ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്ന വിഷ്ണു പ്രസാദ് പറഞ്ഞു. ഇവിടെ ആശുപത്രികളിലൊന്നും ഭീതിതമായ അന്തരീക്ഷമില്ല. ശ്വാസതടസ്സംപോലെ മാരകമായ നിലയിലെത്തുമ്പോഴാണ് ആശുപത്രികളിൽ പോകുന്നത്. അല്ലെങ്കിൽ വീട്ടിൽത്തന്നെ ക്വാറന്റൈൻ നടപ്പാക്കിയാണു നേരിടുന്നത്. ചെറുപ്പക്കാരെയാണ് ഇവിടെ കൂടുതലും ബാധിച്ചിട്ടുള്ളത്.സർക്കാർ ഇടപെടലുകൾ ശക്തമാണ്. ലോക്‌ഡൗൺ പ്രഖ്യാപിച്ച സ്ഥലങ്ങളിൽ സ്വകാര്യമേഖലയിലടക്കം കുട്ടികളുള്ളവരുടെ ശമ്പളത്തിന്റെ 67 ശതമാനം സർക്കാർ നൽകും. ഒറ്റയ്ക്കാണെങ്കിൽ 60 ശതമാനവും സർക്കാർ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2R41IC3
via
IFTTT