ഹൈദരാബാദ്: കോവിഡ്-19 ആശങ്കകൾക്കിടയിലും രോഗത്തിനെതിരായ പോരാട്ടത്തിനായി കായിക ലോകത്തു നിന്ന് കൂടുതൽ സംഭാവനകൾ. ആന്ധ്ര, തെലങ്കാന മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് ലക്ഷം രൂപവീതമാണ് പി.വി സിന്ധു നൽകിയത്. ട്വിറ്ററിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ കൊറോണക്കാലത്ത് ദുരിതത്തിലായവരെ സഹായിക്കാൻ കഴിഞ്ഞ ദിവസം സാമ്പത്തിക സഹായവുമായി എത്തിയതിനു പിന്നാലെയാണ് സിന്ധുവും രംഗത്തെത്തിയത്. ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയുടെ പ്രതീക്ഷയായിരുന്നു സിന്ധു. കോവിഡ്-19 ആശങ്കകളെ തുടർന്ന് ഒളിമ്പിക്സ് 2021-ലേക്ക് മാറ്റിയിരുന്നു. റിയോ ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയ താരമാണ് സിന്ധു. Content Highlights: Covid-19 pandemic PV Sindhu donates Rs 5 lakh each to Telangana and Andhra
from mathrubhumi.latestnews.rssfeed https://ift.tt/2Ujq8cu
via
IFTTT