ന്യൂഡൽഹി: ഹാൻഡ് സാനിറ്റൈസറുകൾ ഉത്പാദിപ്പിക്കാൻ ഡിസ്റ്റിലറികൾക്കും പഞ്ചസാര ഫാക്ടറികൾക്കും അനുമതി. 45 ഡിസ്റ്റിലറികൾക്കും 564 പഞ്ചസാര മില്ലുകൾക്കുമാണ് ഇതിനായി ലൈസൻസ് നൽകിയിരിക്കുന്നത്. ഇവയിൽ മിക്കവയും ഉത്പാദനം തുടങ്ങി. മറ്റുള്ളവ ഒരാഴ്ചയ്ക്കുള്ളിൽ പ്രവർത്തനമാരംഭിക്കും. 55 ഡിസ്റ്റിലറികൾക്കുകൂടി ഒന്നോരണ്ടോ ദിവസത്തിനുള്ളിൽ അനുമതി നൽകും. പരമാവധി ഹാൻഡ് സാനിറ്റൈസറുകൾ ഉത്പാദിപ്പിക്കാൻ സർക്കാർ ഈ സ്ഥാപനങ്ങളോടു നിർദേശിച്ചു. എഥനോൾ/ഇ.എൻ.എ. അധിഷ്ഠിത സാനിറ്റൈസറുകളാണ് നിർമിക്കുന്നത്. 200 മില്ലിലിറ്ററിന് പരമാവധിവില 100 രൂപയായിരിക്കും. Content Highlights:Liquor company turns sanitizer maker amid Coronavirus outbreak
from mathrubhumi.latestnews.rssfeed https://ift.tt/2vW3r4W
via
IFTTT