Breaking

Tuesday, March 3, 2020

ക്ലര്‍ക്ക് പറയുന്നു... സ്മിത്തല്ല ഓസ്‌ട്രേലിയയുടെ ക്യാപ്റ്റന്‍

ക്രിക്കറ്റ് പിടിച്ചുകുലുക്കിയ പന്ത്ചുരുണ്ടൽ വിവാദത്തിന് ശേഷമാണ് സ്റ്റീവൻ സ്മിത്തിന് ഓസ്ട്രേലിയൻ ടീമിന്റെ നായക സ്ഥാനം നഷ്ടമായത്. സ്മിത്തിന് വിലക്ക് വന്നതോടെ ആരോൺ ഫിഞ്ചും ടിം പെയ്നും ഓസ്ട്രേലിയയെ നയിച്ചു. വിലക്കിന് ശേഷം ടീമിലെത്തിയ സ്മിത്ത് മികച്ച ഫോമിലാണ്. സ്മിത്തിനെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരികെ കൊണ്ടുവരണമെന്ന് അഭിപ്രായങ്ങളും ഉയരുന്നുണ്ട്. എന്നാൽ, ഇതിൽ നിന്ന് വ്യത്യസ്ത അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് ഓസ്ട്രേലിയയുടെ മുൻ ക്യാപ്റ്റൻ മൈക്കൽ ക്ലർക്ക്. സ്മിത്ത് മികച്ച ബാറ്റ്റ്സ്മാനെണെന്നും എന്നാൽ, ഓസ്ട്രേലിയയെ നയിക്കേണ്ട ആളല്ലെന്നുമാണ് ക്ലർക്ക് അഭിപ്രായപ്പെട്ടത്. പകരം ഓൾറൗണ്ടർ പാറ്റ് കമ്മിൻസിനെയാണ് ക്ലർക്ക് ഭാവി ക്യാപ്റ്റനായി വിശേഷിപ്പിച്ചത്. കമ്മിൻസ് നന്നായി ബോളും ബാറ്റ് ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മൂന്ന് ഫോർമാറ്റിലും ഓസ്ട്രേലിയയെ നയിക്കാൻ അദ്ദേഹം ഫിറ്റാണെന്നും ക്ലർക്ക് പറഞ്ഞു. Content Highlights: Michael Clarke picks next all-format captain


from mathrubhumi.latestnews.rssfeed https://ift.tt/3cq2DWa
via IFTTT