Breaking

Monday, March 30, 2020

വിഖ്യാത സംഗീതജ്ഞന്‍ ജോ ഡിഫി കൊറോണ മരണത്തിന് കീഴടങ്ങി

വാഷിങ്ടൺ: കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന വിഖ്യാത അമേരിക്കൻ സംഗീതജ്ഞൻ ജോ ഡിഫി (61) മരണത്തിന് കീഴടങ്ങി. രണ്ട് ദിവസം മുൻപാണ് തന്റെ പരിശോധനാഫലം പോസറ്റീവാണെന്ന വിവരം ഫെയ്സ്ബുക്ക് പേജിലൂടെ ഡിഫി ലോകത്തെ അറിയിച്ചത്. എനിക്കും കുടുംബത്തിനും ഇപ്പോൾ അൽപം സ്വകാര്യതയാണ് വേണ്ടതെന്നും പൊതുജനങ്ങൾ കൊറോണയ്ക്കെതിരേ ജാഗ്രത പുലർത്തണമെന്നും മുൻകരുതലെടുക്കണമെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ ഡിഫി ആവശ്യപ്പെട്ടിരുന്നു. നാടോടിപ്പാട്ടുകാരനായി തുടങ്ങി പോപ്പ് സംഗീതത്തിലെ ഹിറ്റ്ചാർട്ടിലെ സ്ഥിരം സാന്നിധ്യമായി മാറിയതായിരുന്നു ഒക്ലഹോമ സ്വദേശിയായ ഡിഫിയുടെ ചരിത്രം. 1990ലാണ് എ തൗസൻഡ് വൈൻഡിങ് റോഡ് എന്ന ആദ്യ ആൽബം പുറത്തിറങ്ങിയത്. ഈ ആൽബത്തിലെ ഗാനമാണ് അദ്ദേഹത്തിന്റെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായ ഹോം എന്ന ഗാനം. പിക്കപ്പ് മാൻ, പ്രോപ് മി അപ് ബിസൈഡ് ദിജൂക്ബോക്സ് (ഇഫ് ഐ ഡൈ), ജോൺ ഡീറി ഗ്രീൻ തുടങ്ങിയവായിരുന്നു പ്രധാന ഹിറ്റുകൾ. പതിമ്മൂന്ന് ആൽബങ്ങളാണ് ഡിഫിയുടെ പേരിൽ ഇറങ്ങിയത്. ഇതിൽ ഇരുപതിലേറെ ഗാനങ്ങൾ ദീർഘനാൾ അമേരിക്കിലയ ടോപ് 10 ചാർട്ടിൽ ഇടം പിടിച്ചിരുന്നു. ക്ലൈന്റ് ബ്ലാക്ക്, മെർലി ഹഗ്ഗാർഡ്, പാറ്റി ലവ്ലെസ് റാൻഡി ട്രാവിസ് എന്നിവർക്കൊപ്പം ചെയ്ത സെയിം ഓൾഡ് ട്രെയിൻ എന്ന ആൽബം 1998 ഗ്രാമി അവാർഡ് നേടിയിരുന്നു. മേരി ചാപിൻ കാർപ്പന്റർക്കൊപ്പം ചെയ്ത നോട്ട് റ്റൂ മച്ച് ടു ആസ്ക്ക് എന്ന യുഗ്മഗാനം 1993ൽ ഗ്രാമിക്ക് നാമനിർദേശം ചെയ്യപ്പെട്ടിരുന്നു. Content Highlights:Country Music Star Joe Diffie Dies of Complications From Coronavirus


from mathrubhumi.latestnews.rssfeed https://ift.tt/3dErRAP
via IFTTT