മുംബൈ: കൊറോണവൈറസ് മഹാമാരിക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ബജാജ് ഗ്രൂപ്പ് 100 കോടി നൽകും. ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനും പാവപ്പെട്ടവർക്ക് അവശ്യവസ്തുക്കൾ എത്തിക്കുന്നതിന് ഗ്രാമീണമേഖലയിലെ സഹായപദ്ധതികൾക്കും ഈ ഫണ്ട് വിനിയോഗിക്കും. സർക്കാരുമായും ഇരുനൂറിലധികം എൻ.ജി.ഒ പങ്കാളികളുമായിട്ടും സഹകരിച്ച് വിഭവങ്ങൾ അർഹതപ്പെട്ടവർക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കും ബജാജ് ചെയർമാൻ രാഹുൽ ബജാജ് പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഗോദറേജ് ഗ്രൂപ്പും 50 കോടി രൂപ നീക്കിവെച്ചു. ഇതൊരു പ്രാരംഭ തുകയാണ്. ക്രമേണ കൂടുതൽ ഫണ്ടുകൾ നൽകാനാകുമെന്നും ഗോദ്റേജ് ചെയർമാൻ ജംഷിഡ് ഗോദ്റേജ് വ്യക്തമാക്കി. വേദന്ദ ലിമിറ്റഡ്, ആക്സിസ്, ഗ്രൂപ്പ്, ഹിന്ദുസ്ഥാൻ യൂണിലിവർ എന്നീ കമ്പനികൾ 100 കോടി രൂപ വീതം നേരത്തെ സന്നദ്ധപ്രവർത്തനങ്ങൾക്കായി നീക്കിവെച്ചിരുന്നു. Content Highlights:corona-Bajaj pledges Rs 100cr, Godrej Rs 50cr
from mathrubhumi.latestnews.rssfeed https://ift.tt/2Ukfna0
via
IFTTT