Breaking

Saturday, March 28, 2020

വളര്‍ച്ചാ അനുമാനം 2.5ശതമാനമായി കുറച്ചു

കൊച്ചി: ക്രെഡിറ്റ് റേറ്റിങ് സ്ഥാപനമായ മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് ഇന്ത്യയുടെ 2020 വർഷത്തെ സാമ്പത്തിക വളർച്ച അനുമാനം 2.50 ശതമാനമായി വെട്ടിക്കുറച്ചു. നേരത്തെ, 5.3 ശതമാനമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. കൊറോണ വൈറസ് വ്യാപനമാണ് വളർച്ച അനുമാനം കുറയ്ക്കാൻ കാരണം. രാജ്യത്തിന്റെ വരുമാനത്തിൽ ഗണ്യമായ കുറവുണ്ടാകും. ലോക്ക്ഡൗൺ കാരണം രാജ്യത്ത് ബിസിനസുകളെല്ലാം അടച്ചിട്ടിരിക്കുകയാണെന്നും താത്കാലികമായ തൊഴിലില്ലായ്മ ഇതുകാരണം ഉണ്ടാകുമെന്നും മൂഡീസിന്റെ റിപ്പോർട്ടിൽ പറയുന്നു. ആഗോള സമ്പദ്വ്യവസ്ഥയുടെ വളർച്ചാ അനുമാനവും മൂഡീസ് കുറച്ചിട്ടുണ്ട്. 2020-ൽ ആഗോള വളർച്ച 0.50 ശതമാനം ഇടിയുമെന്നാണ് മൂഡീസിന്റെ വിലയിരുത്തൽ. നേരത്തേ, ആഗോള വളർച്ച 2.6 ശതമാനമായിരിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, 2021-ൽ വളർച്ച 3.2 ശതമാനമായി വർധിക്കുമെന്നും റിപ്പോർട്ടിലുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3butWgS
via IFTTT