വാഷിങ്ടൺ: കൊറോണ വൈറസ് ആഗോള സമ്പദ്വ്യവസ്ഥയെ തകിടംമറിച്ചിരിക്കുകയാണെന്നും വികസ്വരരാജ്യങ്ങളെ സഹായിക്കാൻ വലിയതോതിൽ പണമാവശ്യമുണ്ടെന്നും അന്താരാഷ്ട്ര നാണ്യനിധി (ഐ.എം.എഫ്.) മേധാവി ക്രിസ്റ്റാലിനി ജോർജീവ പറഞ്ഞു. ലോകം സാമ്പത്തികമാന്ദ്യത്തിലേക്കു കടന്നുകഴിഞ്ഞു. 2009-ലെ മാന്ദ്യത്തെക്കാൾ തീവ്രമായിരിക്കുമത്. ആഗോള സാമ്പത്തിക ആവശ്യം നിറവേറ്റാൻ രണ്ടരലക്ഷം കോടി ഡോളറെങ്കിലും വേണ്ടിവരും. ഇത് ഏറ്റവും കുറഞ്ഞതുകയാണെന്നാണ് കരുതുന്നത് -ഓൺലൈൻ വാർത്താസമ്മേളനത്തിൽ അവർ പറഞ്ഞു. എൺപതിലേറെ രാജ്യങ്ങൾ ഐ.എം.എഫിനോട് അടിയന്തരസഹായം തേടിയിട്ടുണ്ടെന്നും അവർ പറഞ്ഞു. വികസ്വര രാജ്യങ്ങളിൽ 83000 കോടി ഡോളറിന്റെ മൂലധന ശോഷണം സംഭവിച്ചിട്ടുണ്ട്. അതിനെ മറികടക്കേണ്ടതുണ്ട്. എന്നാൽ മിക്ക രാജ്യങ്ങൾക്കും ആവശ്യമായ ആഭ്യന്തര സ്രോതസ്സുകൾ ലഭ്യമല്ല. നിരവധി രാജ്യങ്ങൾ ഇപ്പോൾതന്നെ കടക്കെണിയിലാണ്- അവർ വ്യക്തമാക്കി. അതിനാൽ ഇത് മറികടക്കുന്നതിനാവശ്യമായ സാമ്പത്തിക സഹായമാണ് വേണ്ടത്. മുമ്പ് ചെയ്തിരുന്നതിനേക്കാൾ വേഗത്തിൽ കാര്യക്ഷമവും അധികവുമായ സഹായമാണ് ലഭ്യമാക്കേണ്ടത്. അടിയന്തര സംവിധാനങ്ങൾക്ക് വേണ്ടി 5000 കോടി ഡോളറെങ്കിലും ആവശ്യമാണെന്നും ക്രിസ്റ്റലിനി ചൂണ്ടിക്കാട്ടി. കൊറോണ പ്രതിസന്ധിയുണ്ടാക്കിയ സാമ്പത്തിക ആഘാതം മറികടക്കാൻ അമേരിക്കൻ സെനറ്റ് പാസാക്കിയ 2.2 ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക പാക്കേജിനെ അവർ സ്വാഗതം ചെയ്തു. Content Highlights:We Have Entered Recession That Will Be Worse Than 2009: IMF Chief
from mathrubhumi.latestnews.rssfeed https://ift.tt/2UHamqX
via
IFTTT