കൊല്ലം: വിദേശത്തു നിന്നും മടങ്ങിയെത്തി നിരീക്ഷണത്തിലിരിക്കെ മുങ്ങിയ കൊല്ലം സബ്കളക്ടർ അനുപം മിശ്രയ്ക്കെതിരെ കേസ്. 19 ാം തിയതി മുതൽ നിരീക്ഷണത്തിലായിരുന്നു സബ്കളക്ടർ. ആരോഗ്യ നില പരിശോധിക്കാൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എത്തിയപ്പോൾ അദ്ദേഹം ഔദ്യോഗിക വസതിയിലുണ്ടായിരുന്നില്ല. തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഫോണിൽ ലഭിച്ചില്ല. പിന്നീട് ഉച്ചയോടെയാണ് താൻ സ്വദേശമായ കാൺപുരിലാണെന്ന് അറിയിച്ചുകൊണ്ട് സബ്കളക്ടറുടെ മറുപടി ലഭിക്കുന്നത്. ജില്ലാ കളക്ടറേയോ ചീഫ് സെക്രട്ടറിയേയോ അറിയിക്കാതെയാണ് സബ് കളക്ടർ സ്ഥലം വിട്ടത്. 2016 ബാച്ചിലെ ഐ.എ.എസ് ഇദ്യോഗസ്ഥനാണ് അനുപം മിശ്ര. Content Highlight: case against the sub sub collector Anupam mishra ias
from mathrubhumi.latestnews.rssfeed https://ift.tt/3dqDlrw
via
IFTTT