Breaking

Thursday, March 26, 2020

നിലത്തിരുന്ന് ഏത്തമിടല്‍, അടി; ലോക്ക് ഡൗണ്‍ ലംഘിച്ചവരെ സേഫ് ഡിസ്റ്റന്‍സില്‍ ഇരുത്തി പോലീസിന്റെ ശിക്ഷ

#WATCH Karnataka: Police personnel punish the violators of the lockdown, in Kalaburagi city. #CoronavirusLockdown pic.twitter.com/oSiDd8rl4V — ANI (@ANI) March 25, 2020 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടും പൊതു നിരത്തുകൾ ചിലതെങ്കിലും ഇപ്പോഴും സജീവമാണ്. പ്രതിരോധിക്കാൻ അരയും തലയും മുറുക്കി പോലീസും രംഗത്തുണ്ട്. നിയമം ലംഘിച്ചവർക്കെതിരെ കഴിഞ്ഞ ദിവസം കേരളത്തിൽ മാത്രം 2500 ൽ അധികം കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. കർണാടകയിലെ കൽബുർഗിയിൽ ലോക്ക് ഡൗൺ ലംഘിച്ച് റോഡിലിറങ്ങിയവർക്ക് പോലീസ് നൽകിയ ശിക്ഷാരീതിയാണ് ഇപ്പോൾ വൈറലാവുന്നത്. നിലത്ത് ഉപ്പൂറ്റിയിൽ ഊന്നി ഇരുത്തി ഏത്തമിടീക്കുകയാണ് പോലീസ്. ഒപ്പം അടിയും. ഏറ്റവും പ്രധാനം ഇതൊന്നുമല്ല. ഇവരെയെല്ലാം സേഫ് ഡിസ്റ്റൻസിൽ വട്ടത്തിലിരുത്തിയാണ് പോലീസ് ശിക്ഷാവിധി നടപ്പാക്കിയത് എന്നാണ്.വാർത്താ ഏജൻസിയായ എ.എൻ.ഐ ആണ് വീഡിയോ പങ്കുവെച്ചത്


from mathrubhumi.latestnews.rssfeed https://ift.tt/3bsWYgY
via IFTTT