Breaking

Monday, March 30, 2020

അമേരിക്കയില്‍ എല്ലായിടത്തും കൊറോണ പടരും, ഒരുലക്ഷത്തോളം പേര്‍ മരിക്കും; മുന്നറിയിപ്പുമായി വിദഗ്ധര്‍

വാഷിങ്ടൺ: അമേരിക്കയിൽ കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഒരുലക്ഷം കവിയുമെന്ന് മുന്നറിയിപ്പ്. അമേരിക്കയിലെ പ്രമുഖ ആരോഗ്യ വിദഗ്ധൻ ഡോ ആന്റണി ഫൗസിയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അമേരിക്കയിലെ 10 ലക്ഷത്തിന് മുകളിലുള്ള ജനതയെ കൊറോണ ബാധിക്കുമെന്നും ഇദ്ദേഹം പറയുന്നു. വൈറസ് വ്യാപനത്തെ പ്രതിരോധിക്കാൻ പ്രാദേശിക ഭരണകൂടങ്ങളെ സഹായിക്കാൻ താൻ തയ്യാറാണെന്നും ഡോ ആന്റണി ഫൗസി പറയുന്നു. ഒരുലക്ഷം മുതൽ രണ്ട് ലക്ഷം വരെ ആളുകൾ മരിച്ചേക്കാം. ദശലക്ഷക്കണക്കിന് ആളുകളിൽ രോഗം വന്നേക്കാം. വളരെവേഗം പടരുന്നതിനാൽ അതിന്റെ പിടിയിലകപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല- അദ്ദേഹം പറയുന്നു. അമേരിക്കയിൽ നിലവിൽ 142,000 ആളുകളിലാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 2350 പേർ മരിച്ചു. വൈറസ് വ്യാപനത്തിന്റെ ഈ കണക്കുകൾ വെച്ച് നോക്കിയാൽ കൂടുതൽ ആളുകൾ രോഗബാധിതരാകുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളും എല്ലാ മെട്രോ നഗരങ്ങളിലും രോഗം പടർന്നുപിടിച്ചേക്കുമെന്ന് വൈറ്റ് ഹൗസിന്റെ കൊറോണ ടാസ്ക് ഫോഴ്സ് മേധാവി ഡോ. ദെബോറ ബ്രിക്സ് പറയുന്നു. ഭൂരിഭാഗം രോഗികളിലും വളരെ ചെറിയ രോഗലക്ഷണങ്ങൾ മാത്രമാണ് ഉള്ളത്. പനി, ചുമ, തീവ്രമല്ലാത്ത ന്യുമോണിയ എന്നിങ്ങനെ. ഇവരിൽ ചിലർക്ക് ആശുപത്രിവാസം വേണ്ടിവന്നേക്കാം. പ്രായമായവരിലും മറ്റ് ശാരീരിക അവശതകൾ ഉള്ളവരിലും കൊറോണ ഗുരുതരമായാക്കാം. അതേസമയം രോഗികളുടെ ബാഹുല്യം കാരണം അമേരിക്കയിൽ പലയിടത്തും ആശുപത്രികൾ നിറഞ്ഞു. അവശ്യമരുന്നുകൾക്കും ഉപകരണങ്ങൾക്കും ക്ഷാമം നേരിടുന്നുണ്ട്. Content Highlightgs:Coronavirus Deaths in US Could Cross One Lakh Mark, Says Top Health Expert


from mathrubhumi.latestnews.rssfeed https://ift.tt/33V6GpG
via IFTTT