Breaking

Monday, March 30, 2020

വഴിയില്‍ കുടുങ്ങിയ പെണ്‍കുട്ടികളെ വീട്ടിലെത്തിച്ചു; മുഖ്യമന്ത്രിക്ക്‌ നന്ദിപറഞ്ഞ് അധ്യാപക ദമ്പതിമാർ

ആലിപ്പറമ്പ്(മലപ്പുറം): അർധരാത്രി വഴിയിൽ കുടുങ്ങിയ പെൺകുട്ടികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ സഹായിച്ച മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചും ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തും അധ്യാപക ദമ്പതിമാർ. അർധരാത്രിയിൽ ഉറങ്ങിക്കിടന്ന മുഖ്യമന്ത്രിയെ വിളിച്ചുണർത്തി; അവർ 13 പേരും നാട്ടിലെത്തി ആനമങ്ങാട്ടെ പരിസ്ഥിതി പ്രവർത്തകർകൂടിയായ തൂത ഡി.യു.എച്ച്.എസ്.എസ്. അധ്യാപകൻ ബാലകൃഷ്ണൻ, ആനമങ്ങാട് എ.എൽ.പി. സ്കൂളധ്യാപിക ഗിരിജ എന്നിവരാണ് മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് സാമൂഹികമാധ്യമത്തിൽ പോസ്റ്റിട്ടത്. ഹൈദരാബാദിലെ സ്വകാര്യകമ്പനിയിലെ ജോലിക്കാരായ 13 പെൺകുട്ടികൾ സഞ്ചരിച്ച വാൻ കർണാടക അതിർത്തിയിലെ തോൽപ്പെട്ടിയിൽ കർണാടക പോലീസ് തടഞ്ഞിരുന്നു. രാത്രി ഒന്നരമണിയോടെ വാനിലെ ഒരു പെൺകുട്ടി മുഖ്യമന്ത്രിയുമായി ഫോണിൽ വിളിച്ചു. ഫോണെടുത്തതു മുഖ്യമന്ത്രി നേരിട്ടുതന്നെ. ഇടപെടലിനെത്തുടർന്ന് പോലീസ് രാത്രിതന്നെ സംഘത്തെ സുരക്ഷിതമായി നാട്ടിലെത്തിച്ചു. മുഖ്യമന്ത്രിയുടെ കടമ മാത്രമല്ല കേരളക്കരയുടെ രക്ഷകർതൃത്വം ഏറ്റെടുക്കുകകൂടിയാണ് മുഖ്യമന്ത്രി ചെയ്തതെന്ന് ദമ്പതിമാർ പറഞ്ഞു. ആദ്യ പ്രളയം ദുരിതാശ്വാസത്തിന് അരലക്ഷവും രണ്ടാം പ്രളയ ദുരിതാശ്വാസത്തിന് ഒരുമാസത്തെ ശമ്പളവും അധ്യാപക ദമ്പതികൾ നൽകിയിരുന്നു. Content Highlight:Teacher couple thank the CM For saving girls


from mathrubhumi.latestnews.rssfeed https://ift.tt/2QPxv9B
via IFTTT