ന്യൂയോർക്ക്: കൊറോണവൈറസ് മഹാമാരിയെ തുടർന്നുണ്ടാകുന്ന സാമ്പത്തിക ആഘാതം മറികടക്കുന്നതിന് അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ ഉത്തേജകപാക്കേജിൽ ഒപ്പുവെച്ച് ഡൊണാൾഡ് ട്രംപ്. രണ്ട് ട്രില്യൻ ഡോളറിന്റെ ഉത്തേജപാക്കേജിലാണ് ട്രംപ് ഒപ്പുവെച്ചത്. ഇതുസംബന്ധിച്ച ബിൽ സെനറ്റിൽ രണ്ടു ദിവസം ചർച്ചക്കിട്ട ശേഷം ജനപ്രതിനിധി സഭ പാസാക്കി. ബുധനാഴ്ച തൊഴിൽ നഷ്ടപ്പെട്ടവരുടെ രജിസ്ട്രേഷൻ റെക്കോർഡ് നിരക്കിലെത്തിയിരുന്നു. 33 ലക്ഷം പേരാണ്തൊഴിലില്ലാത്തവരായി രജിസ്റ്റർ ചെയ്തത്. ലോകത്ത് നിലിവിൽ കൊറോണവൈറസ് രോഗബാധിതർ ഏറ്റവും കൂടുതൽ അമേരിക്കയിലാണ്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇതിനോടകം ഒരു ലക്ഷംപിന്നിട്ടു. രണ്ട് ട്രില്യൻ ഡോളറിന്റെ പാക്കേജിൽ ഒപ്പുവെക്കുന്നതിന് മുമ്പായി ഡെമോക്രാറ്റുകൾക്കും റിപ്പബ്ലിക്കൻസിനും ട്രംപ് നന്ദി അറിയിച്ചു. അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് ഇരുപാർട്ടികളും അമേരിക്കയെ ഒന്നാം സ്ഥാനത്തെത്തിച്ചതിന് നന്ദി അറിയിക്കുന്നു ട്രംപ് പറഞ്ഞു. അതേ സമയം വൈറ്റ്ഹൗസിൽ നടന്ന ചരിത്രപരമായ ഒപ്പിടൽ ചടങ്ങിലേക്ക് റിപ്പബ്ലിക്കൻ എംപിമാരെ ക്ഷണിച്ചിരുന്നില്ല. മുൻപുള്ള ഏത് ദുരിതാശ്വസാ ബില്ലിനേക്കാളും ഇരട്ടി വലുതാണിതെന്ന് ട്രംപ് വിശേഷിപ്പിച്ചു. ഇത് നമ്മുടെ രാജ്യത്തെ കുടുംബങ്ങൾ,തൊഴിലാളികൾ, ബിസിനസുകാർ തുടങ്ങിയവർക്ക് അടിയന്തര ആവശ്യങ്ങൾക്കുള്ള ആശ്വാസം നൽകുമെന്നും ട്രംപ് വ്യക്തമാക്കി. ബില്ലിൽ ഒപ്പുവെക്കുന്നതിന് തൊട്ടുമുമ്പായി ദേശീയ പ്രതിരോധത്തിന് ആവശ്യമായ ഇനങ്ങൾ ഉണ്ടാക്കാൻ സ്വകാര്യ വ്യവസായങ്ങളെ പ്രേരിപ്പിക്കാൻ പ്രസിഡന്റിനുള്ള അധികാരം ട്രംപ് ഉപയോഗിച്ചിരുന്നു. വെന്റിലേറ്ററുകളും മറ്റും നിർമിക്കുന്നതിനായിട്ടായിരുന്നു അത്. Content Highlights:Coronavirus: Trump signs into law largest bailout in US history
from mathrubhumi.latestnews.rssfeed https://ift.tt/3anSRm4
via
IFTTT