തിരുവനന്തപുരം:തമാശയ്ക്കാണ് മദ്യത്തിന് കുറിപ്പടിയെഴുതി നൽകിയതെന്ന് മദ്യാസക്തിക്ക് മദ്യം നിർദ്ദേശിച്ച ഡോക്ടറുടെ മറുപടി. വൈറലായ കുറിപ്പടി എഴുതിയ കൊച്ചി പറവൂരിലെഡോക്ടർഎം.ഡി രഞ്ജിത്തിനെതിരെ കേസെടുക്കണമെന്ന് എക്സൈസ് പോലീസിനോട് നിർദ്ദേശിച്ചു. തമാശയ്ക്ക് കുറിപ്പടിയെഴുതി അത് വാട്സാപ്പിൽ പോസ്ററ് ചെയ്യുകയായിരുന്നുവെന്നാണ് ഡോക്ടറുടെ മൊഴി. ഡോക്ടർമാരുടെ കുറിപ്പടിയുടെ അടിസ്ഥാനത്തിൽ മദ്യാസക്തിയുള്ളവർക്ക് മദ്യം നൽകുന്ന കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ആയൂർവ്വേദ ഡോക്ടറായ രഞ്ജിത്ത് കുറിപ്പടിയെഴുതിയത്. ആൽക്കഹോൾ വിഡ്രോവൽ ലക്ഷണത്തിന് വൈകിട്ട് നിലക്കടലയും കൂട്ടി മദ്യം കഴിക്കാമെന്നായിരുന്നു കുറിപ്പടി. 48കാരനായ പുരുഷോത്തമൻ എന്നയാൾക്ക് മദ്യം നൽകാനായിരുന്നു കുറിപ്പടി. ഈ കുറിപ്പടി സുഹൃത്തുക്കൾക്ക് അയച്ചു കൊടുത്തതോടെ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയായിരുന്നു. ഇതോടെ സംഭവത്തെക്കുറിച്ച് എക്സൈസ് അന്വേഷണം ആരംഭിച്ചു. ചോദ്യം ചെയ്യുന്നതിനിടെയാണ് തമാശയ്ക്ക് ചെയ്തതാണെന്ന വിശദ്ദീകരണം ഡോക്ടർ നൽകിയത്. അങ്ങനെ ഒരു രോഗി വരുകയൊ കുറിപ്പടി നൽകുകയോ ചെയ്തിട്ടില്ലെന്നും ഡോക്ടർ പറയുന്നു. Content highlight: Doctor gaveprescription for alcohol
from mathrubhumi.latestnews.rssfeed https://ift.tt/39pJbpN
via
IFTTT