കോഴിക്കോട്: മുൻ കേരള ഫുട്ബോൾ താരം കെ.വി ഉസ്മാൻ (ഡെംമ്പോ ഉസ്മാൻ) (74) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് സ്വവസതിയിലായിരുന്നു അന്ത്യം. 1973-ൽ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിന്റെ സ്റ്റോപ്പർ ബാക്കായിരുന്നു. 1968-ബെംഗളൂരുവിൽ നടന്ന സന്തോഷ് ട്രോഫിയിലും കേരള ടീമിൽ അംഗമായിരുന്നു. ഡെംപോ സ്പോർട് ക്ലബ്ബിന്റെ പ്രധാന താരമായിരുന്നു. ക്ലബ്ബിനായി പുറത്തെടുത്ത മികച്ച പ്രകടനം അദ്ദേഹത്തിന് ഡെംപോ ഉസ്മാൻ എന്ന പേരും നേടിക്കൊടുത്തു. 1963-ൽ കാലിക്കറ്റ് എ.വി.എം സ്പോർട്സ് ക്ലബ്ബിലൂടെയാണ് കെ.വി ഉസ്മാൻ ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ നേടുന്നത്. ജില്ലാ തലത്തിൽ അക്കാലത്തെ അണ്ടർ 17- മാതൃഭൂമി ട്രോഫിക്കു വേണ്ടിയും കളിച്ചിട്ടുണ്ട്. കാലിക്കറ്റ് യങ് ചലഞ്ചേഴ്സ്, പ്രീമിയർ ടയേഴ്സ്, ടൈറ്റാനിയം എന്നീ ടീമുകൾക്കായും ബൂട്ടുകെട്ടി. അക്കാലത്ത് മലബാറിലെ ഏറ്റവും പ്രശസ്തനായ സെവൻസ് താരം കൂടിയായിരുന്നു ഉസ്മാൻ. ഡിഫൻഡറാണെങ്കിലും ഒരിക്കൽ പോലും മൈതാനത്ത് എതിരാളികൾക്കെതിരേ കടുത്ത ഫൗളുകൾ പുറത്തെടുക്കാത്ത താരമായിരുന്നു ഉസ്മാനെന്ന് സഹതാരങ്ങൾ ഓർക്കുന്നു. കോവിഡ്- 19 നിയന്ത്രണങ്ങൾ പാലിച്ച് ചൊവ്വാഴ്ച രാവിലെ 10.00 മണിക്ക് കണ്ണംപറമ്പിൽ കബറടക്കം നടക്കും. Content Highlights: former Football player KV Usman passed away
from mathrubhumi.latestnews.rssfeed https://ift.tt/2Utb7F2
via
IFTTT