ദുബായ് : സൗദി അറേബ്യയിലെ മദീനയിൽ കൊറോണ ബാധിച്ച് ഒരാൾ മരിച്ചു. മറ്റൊരു ഗൾഫ് രാജ്യമായ ഒമാനിൽ ഒരു മലയാളിക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. നേരത്തേ രോഗംബാധിച്ച് ചികിത്സയിലുള്ള തലശ്ശേരി സ്വദേശിയുടെ മകനാണ് വ്യാഴാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതുൾപ്പെടെ ഒമാനിൽ പുതുതായി പത്തുപേർ രോഗബാധിതരായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 109 ആയി ഉയർന്നു.സൗദി അറേബ്യയിൽ പുതുതായി 112 കൊറോണ കേസുകളാണ് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തത്. സൗദിയിൽ മൊത്തം റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം 1012 ആയി ഉയർന്നു. മദീനയിൽ ഒരാൾ മരിച്ചതോടെ കൊറോണ വൈറസ് ബാധമൂലം സൗദിയിൽ മരിച്ചവർ മൂന്നായി. നേരത്തെയും മദീനയിൽ ഒരാൾ മരിച്ചിരുന്നു. ഇതിനകം 33 പേർ രോഗമുക്തരായിട്ടുണ്ട്.ഒമാനിൽ കൊറോണബാധിതരായവരിൽ അഞ്ചുപേർക്ക് രോഗീസമ്പർക്കത്തിലൂടെയാണ് വൈറസ് പകർന്നത്. മൂന്നുപേർ വിദേശയാത്രയിലൂടെയാണ് രോഗബാധിതരായത്. ഇതിനകം 23 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ഏഴുപേർ തീവ്രപരിചരണവിഭാഗത്തിലാണുള്ളതെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ സഈദി പ്രസ്താവനയിൽ പറഞ്ഞു.കുവൈത്തിൽ വ്യാഴാഴ്ച 13 പേർക്കുകൂടി രോഗബാധ റിപ്പോർട്ട് ചെയ്തതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 2 ആയതായി ആരോഗ്യമന്ത്രാലയവക്താവ് ഡോ. അബ്ദുള്ള അൽസനാദ് അറിയിച്ചു. പത്തുസ്വദേശികളും ഇതിലുൾപ്പെടുന്നു. ഇതിൽ ഒരാൾ ഇന്ത്യക്കാരനാണെന്നു സംശയിക്കുന്നു. ഇതുവരെ 49 പേർ രോഗവിമുക്തരായി. 853 പേരെ സമ്പർക്കവിലക്ക് പൂർത്തിയാക്കി വിട്ടയച്ചു. ഏഴുപേർ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലുമാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2ych0xS
via
IFTTT