മുംബൈ: ലോക്ഡൗൺകാരണം മദ്യശാലകളടച്ചപ്പോൾ ഓൺലൈനായി മദ്യം വാങ്ങാൻ ശ്രമിച്ചയാൾക്ക് 51,000 രൂപ നഷ്ടമായി. മുംബൈയ്ക്കടുത്ത് ഖാർഗറിൽ താമസിക്കുന്ന രാമചന്ദ്ര പാട്ടീലിനാണ് അബദ്ധം പറ്റിയത്. മദ്യം കിട്ടുമോ എന്ന് ഇന്റർനെറ്റിൽ തിരഞ്ഞപ്പോൾ കിട്ടിയ മൊബൈൽ നമ്പറിൽ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിനിരയായതെന്ന് മുംബൈയിലെ ആശുപത്രിയിൽ ലബോറട്ടറി അസിസ്റ്റന്റായി ജോലിനോക്കുന്ന പാട്ടിൽ പറയുന്നു. മൊബൈൽ നമ്പറിൽ വിളിച്ചപ്പോൾ മദ്യം വീട്ടിലെത്തിച്ചുതരുമെന്ന് ഉറപ്പുലഭിച്ചു. മദ്യത്തിന്റെ വിലയായ 1260 രൂപ ഓൺലൈനായി കൈമാറാൻ നിർദേശം ലഭിച്ചു. ബാങ്കിൽ നിന്നു ലഭിച്ച ഒ.ടി.പി. നമ്പർ മറുപുറത്തുള്ളയാൾക്ക് പാട്ടീൽ പറഞ്ഞുകൊടുക്കുകയുംചെയ്തു. അതോടെയാണ് 1260 രൂപയ്ക്കുപകരം അക്കൗണ്ടിൽനിന്ന് 51,000 രൂപ നഷ്ടമായത്. Content highlight: A man who tried to buy alcohol online lost 51,000 rupees
from mathrubhumi.latestnews.rssfeed https://ift.tt/39rfeFZ
via
IFTTT