Breaking

Saturday, March 28, 2020

കോവിഡ് വൈറസ് പരത്താന്‍ ആഹ്വാനം ചെയ്ത് ഫെയ്സ്ബുക്ക് പോസ്റ്റ്, യുവാവ് അറസ്റ്റില്‍

ബാംഗ്ലൂർ: കോവിഡ് 19 വൈറസ് പരത്താൻ ആഹ്വാനം ചെയ്ത് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ട ഇൻഫോസിസ് ജീവനക്കാരൻ അറസ്റ്റിൽ. പുറത്തുപോയി തുമ്മി കുറഞ്ഞത് 700 പേർക്കെങ്കിലും വ്യാപിപ്പിച്ച് 17 പേരെയെങ്കിലും കൊലപ്പെടുത്തൂ എന്നായിരുന്നു ഇയാൾ ഫെയ്സ്ബുക്കിൽ കുറിച്ചത്. നമുക്ക് കൈകൾ കോർക്കാം, പുറത്ത് പോയി പൊതുസ്ഥലത്ത് തുമ്മുക. അങ്ങനെ വൈറസിനെ പരത്തുക എന്നാണ് ബാംഗ്ലൂർ നിവാസിയായ മുജീബ് മൊഹമ്മദ് എന്ന യുവാവ് ഫെയ്സ്ബുക്കിൽ കുറിച്ചത്. നിരുത്തരവാദപരമായ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ട യുവാവിനെതിരേ കേസ് രജിസ്റ്റർ ചെയ്തതായി ബാംഗ്ലൂർ ജോയിന്റ് കമ്മിഷണർ സന്ദീപ് പാട്ടീൽ പറഞ്ഞു. അതേ സമയം യുവാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനെ തുടർന്ന് ഇയാളെ ജോലിയിൽ നിന്ന് കമ്പനി പിരിച്ചുവിട്ടു. ഇയാളുടെപോസ്റ്റിനെക്കുറിച്ച് അന്വേഷണം നടത്തി. യുവാവിന്റെ നടപടി നിരുത്തരവാദപരമായ പ്രവർത്തനമാണെന്നും ഇത്തരം കാര്യങ്ങളെ കമ്പനി പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഇൻഫോസിസ് ട്വീറ്റ് ചെയ്തു. Content Highlights:Company Sacks Him


from mathrubhumi.latestnews.rssfeed https://ift.tt/39thxIt
via IFTTT