Breaking

Monday, March 30, 2020

യുഎസിലുള്ള ഹാരിരാജകുമാരന്റെയും മേഗന്റെയും സുരക്ഷാചെലവുകള്‍ വഹിക്കില്ലെന്ന് ട്രംപ്

വാഷിങ്ടൺ: ലോസ് ആഞ്ചലിസിലുള്ള ഹാരി രാജകുമാരന്റെയും ഭാര്യ മേഗന്റെയും സുരക്ഷാചെലവുകൾ വഹിക്കാൻ കഴിയില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഞായറാഴ്ചയാണ് ട്രംപ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി കാനഡയിൽ താമസിച്ചു വരികയായിരുന്ന ബ്രിട്ടീഷ് രാജകുടുംബാംഗങ്ങൾ ഹാരിയും മേഗനും കൊറോണവൈറസ് വ്യാപനത്തെ തുടർന്ന് ലോസ് ആഞ്ചലിസിലേക്ക് മാറിയിരുന്നു. യുഎസിന്റെയും കാനഡയുടേയും അതിർത്തി അടയ്ക്കുന്നതിന് മുമ്പ് സ്വകാര്യ ജെറ്റിലാണ് ഇരുവരും ലോസ് ആഞ്ചലിസിലേക്ക് എത്തിയത്. രാജ്ഞിയുടെ അടുത്ത സുഹൃത്തും ബ്രിട്ടീഷ് രാജകുടുംബത്തിന്റെയും രാജ്ഞിയുടേയും കടുത്ത ആരാധകനാണ് താനെന്ന് ട്രംപ് ട്വീറ്റിൽ കുറിച്ചു. എന്നാൽ രാജകുടംബത്തിന്റെ സംരക്ഷണത്തിൽ തുടരാൻ ആഗ്രഹമില്ലെന്ന് വ്യക്തമാക്കിയാണ് ഹാരിയും മേഗനും കാനഡയിലേക്കെത്തിയതെന്ന് മനസിലാക്കിയതിനാലാണ് സുരക്ഷാ ചെലവവുകൾ വഹിക്കാനൊരുക്കമല്ലെന്ന് വ്യക്തമാക്കുന്നതെന്ന് ട്രംപ് പറഞ്ഞു. സുരക്ഷാചെലവുകൾ അവർ തന്നെ വഹിക്കണമെന്നും ട്രംപ് വ്യക്തമാക്കി. ഇരു രാജ്യങ്ങളിലേയും നയതന്ത്രപ്രതിനിധികൾക്കും രാജകുടുംബാംഗങ്ങൾക്കും ആവശ്യമായ സുരക്ഷ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് യുഎസും ബ്രിട്ടണും തമ്മിൽ ദീർഘനാളായി കരാർ നിലനിൽക്കുന്നുണ്ട്. എന്നാൽ രാജകുടുംബത്തിന്റെ സംരക്ഷണയിൽ നിന്ന് വിട്ടു നിൽക്കാൻ തീരുമാനിച്ചതിനാൽ ഹാരി രാജകുമാരന് ഈ സൗകര്യം ലഭ്യമാകില്ല എന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്. Content Highlights:Trump says US wont pay Harry and Meghan security


from mathrubhumi.latestnews.rssfeed https://ift.tt/2UG3nyw
via IFTTT