Breaking

Tuesday, March 31, 2020

സീരിയലുകൾക്കും കൊറോണ; ഏപ്രിൽ ആദ്യത്തോടെ സംപ്രേഷണം നിലയ്ക്കും

കൊച്ചി: ഷൂട്ടിങ് മുടങ്ങിയതോടെ ഏപ്രിൽ ആദ്യംമുതൽ മിനി സ്‌ക്രീനിൽ സീരിയലുകളുടെ സംപ്രേഷണം നിലയ്ക്കും. സീരിയലുകൾക്കു പുറമേ റിയാലിറ്റി ഷോ, വെബ് സീരീസ് തുടങ്ങിയവയുടെ സംപ്രേഷണവും താത്‌കാലികമായി അവസാനിപ്പിക്കേണ്ട സ്ഥിതിയാണ്. സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന മിക്ക സീരിയലുകളുടെയും ഷോകളുടെയും ഷൂട്ടുചെയ്ത എപ്പിസോഡുകൾ തീർന്നുവെന്നാണ് സൂചന. മാർച്ച് 31 വരെ സീരിയലുകളുടെ ഷൂട്ടിങ് നിർത്തിവെക്കാൻ രണ്ടാഴ്ചമുമ്പ് മലയാളം ടെലിവിഷൻ ഫ്രറ്റേണിറ്റി തീരുമാനിച്ചിരുന്നു. എന്നാൽ, ഏപ്രിൽ 14 വരെ അടച്ചിടൽ പ്രഖ്യാപിച്ചതോടെ എല്ലാ ഷൂട്ടിങ്ങും അനിശ്ചിതകാലത്തേക്ക് നീണ്ടു. ഇതോടെ മേഖലയിലെ നൂറുകണക്കിന് ദിവസവേതനക്കാർ കടുത്ത പ്രതിസന്ധിയിലായെന്ന് ഷൂട്ടിങ് ലൊക്കേഷൻ ഉടമ ടിഷ്യ ജോൺ പറഞ്ഞു. ജനപ്രിയ സീരിയൽ ‘ഉപ്പും മുളകും’ ഉൾപ്പെടെ ഷൂട്ടുചെയ്യുന്നത് ടിഷ്യയുടെ എറണാകുളം വാഴക്കാലയിലുള്ള വീട്ടിലാണ്. ‘‘താരങ്ങൾക്ക് വലിയ പ്രശ്നമില്ല. എന്നാൽ, പണിയും കൂലിയുമില്ലാതെ കഷ്ടപ്പെടുന്ന ഒരുപാടുപേരെ എനിക്കറിയാം.’’ -ടിഷ്യ പറയുന്നു.മേഖലയിൽ കടുത്ത പ്രതിസന്ധിമേക്കപ്പ് ആർട്ടിസ്റ്റുകൾ, ടെക്നീഷ്യന്മാർ, ലൈറ്റ് ബോയ്സ്, ഭക്ഷണമുണ്ടാക്കുന്നവർ, മറ്റു സഹായികൾ എന്നിങ്ങനെ വലിയൊരു വിഭാഗം ആളുകൾ കടുത്ത പ്രതിസന്ധിയിലാണ്. സാധാരണ, മാസത്തിൽ പത്തോ പതിനഞ്ചോ ദിവസമാണ് ഇവർക്ക് പണിയുണ്ടാകുന്നത്. ആ തുക കൊണ്ട് ബാക്കിയുള്ള കാലവും കരുതി ജീവിക്കുന്നവരാണ് പലരും. -ഡോ. രാജൻ കണക്കർ, ഷൂട്ടിങ് ലൊക്കേഷൻ ഉടമകൂനിന്മേൽ കുരുകേരളത്തിൽ ഏകദേശം 20,000 ആളുകൾ ടെലിവിഷൻ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. ഇവരിൽ ബഹുഭൂരിപക്ഷവും സാമ്പത്തിക ഭദ്രതയില്ലാതെ കഷ്ടപ്പെടുന്നവരാണ്. അണിയറ പ്രവർത്തകരുടെ ക്ഷേമപ്രവർത്തനങ്ങൾ പലപ്പോഴും നടക്കാറില്ല. അത്തരക്കാരുടെ മുറിവുകൾ ഇരട്ടിയാക്കുന്നതാണ് കൊറോണക്കാലത്തെ ഷൂട്ടിങ് നിരോധനം.-കെ. കുഞ്ഞികൃഷ്ണൻ, ദൂരദർശൻ മുൻ ഡയറക്ടർസീരിയലുകളുടെ അടിമകൾകേരളത്തിൽ വലിയൊരു വിഭാഗം ആളുകൾ ടെലിവിഷൻ പരമ്പരകൾക്ക് അടിമകളാണ്. വലിയ നിരാശയാകും സീരിയലുകൾ നിർത്തിയാൽ ഇത്തരക്കാർക്ക് ഉണ്ടാകുന്നത്. വായനയടക്കമുള്ള വിനോദത്തിന്റെ മറ്റു സാധ്യതകളിലേക്ക് ഇവരെ തിരിച്ചുവിടാനുള്ള ശ്രമമാണ് ഉണ്ടാകേണ്ടത്. -ഡോ. സി.ജെ. ജോൺ, മാനസികാരോഗ്യ വിദഗ്‌ധൻ


from mathrubhumi.latestnews.rssfeed https://ift.tt/39uvtlB
via IFTTT