Breaking

Thursday, March 26, 2020

ഡി.വൈ.എഫ്.ഐ.-യൂത്ത് കോണ്‍ഗ്രസുകാര്‍ ഒന്നിച്ചിറങ്ങി; ഒറ്റദിവസംകൊണ്ട് ഐസൊലേഷന്‍ വാര്‍ഡ് റെഡി

നെടുങ്കണ്ടം: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഐസൊലേഷൻ വാർഡ് ക്രമീകരിക്കുന്നതിനായി പൂട്ടിക്കിടക്കുന്ന നെടുങ്കണ്ടം കരുണ ആശുപത്രി കെട്ടിടം വൃത്തിയാക്കി ഡി.വൈ.എഫ്.ഐ.-യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ബുധനാഴ്ച രാവിലെയാണ് കെട്ടിടവും ഫർണിച്ചറുകളും ഉൾപ്പെടെ ഐസൊലേഷൻ വാർഡിനായി ഇടുക്കി രൂപത ജില്ലാ ഭരണകൂടത്തിന് നല്കിയത്. മാസങ്ങളായി പൂട്ടിക്കിടക്കുന്ന ആശുപത്രി കെട്ടിടത്തിന്റെ മൂന്ന് ബ്ലോക്കുകളും പൊടിയും മാറാലയും നിറഞ്ഞ നിലയിലായിരുന്നു. തുടർന്ന് പഞ്ചായത്തിന്റെയും ഉടുമ്പൻചോല തഹസിൽദാർ, നെടുങ്കണ്ടം താലൂക്കാശുപത്രി സൂപ്രണ്ട് എന്നിവരുടെ ആവശ്യപ്രകാരം ഡി.വൈ.എഫ്.ഐ., യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആശുപത്രികെട്ടിടം ശുചീകരിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് പ്രവേശിക്കുന്ന വരാന്ത, മുറികൾ നിറഞ്ഞ അൽഫോൺസാ ബ്ലോക്ക്, ഓപ്പറേഷൻ തിയേറ്റർ, സമീപത്തെ വാർഡുകൾ എന്നിവയാണ് വൃത്തിയായത്. എല്ലായിടത്തും മരുന്ന് തളിച്ച് അണുവിമുക്തമാക്കുകയും ചെയ്തു. ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച ശുചീകരണം വൈകീട്ട് 4.30 വരെ നീണ്ടു. ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി രമേഷ് കൃഷ്ണൻ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മുകേഷ് മോഹനൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി. Content Highlight: DYFI-Youth Congress Come Together; Isolation Ward Ready in One Day


from mathrubhumi.latestnews.rssfeed https://ift.tt/33L1xk0
via IFTTT