ന്യൂഡൽഹി: മൗജ്പുരിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതോടെ ആരോഗ്യകേന്ദ്രം സന്ദർശിച്ച രോഗികളോട് ക്വാറന്റൈനിൽ കഴിയാൻ അധികൃതർ ആവശ്യപ്പെട്ടു.ഡോക്ടറുടെ ഭാര്യയ്ക്കും മകൾക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ചയാണ് ഡോക്ടർക്ക് കൊറോണബാധ സ്ഥിരീകരിച്ചത്. ഇതിനെതുടർന്ന് മാർച്ച് 12നും 18 നും ഇടയിൽ ആരോഗ്യകേന്ദ്രത്തിലെത്തിയ രോഗികളിൽ ആർക്കെങ്കിലും രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ അടിയന്തരമായി വിവരമറിയിക്കാനും സ്വയം സമ്പർക്കവിലക്കേർപ്പെടുത്താനും അധികൃതർ നിർദേശിച്ചു. രോഗം സ്ഥിരീകരിച്ച ഡോക്ടർ വിദേശയാത്ര നടത്തിയിരുന്നോ എന്നും രോഗമുള്ള ആരെങ്കിലുമായോ സമ്പർക്കമുണ്ടായോ എന്നും വ്യക്തമല്ല. ഇതിനെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. ബുധനാഴ്ച അഞ്ച് പേരിൽ കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഡൽഹിയിൽ ആകെ രോഗബാധിതരുടെ എണ്ണം 37 ആയി. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവർക്കായി ഡൽഹി സർക്കാർ സ്ഥാപിച്ചതാണ് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ(മൊഹല്ല ക്ലിനിക്കുകൾ). കൊറോണബാധ മൂലം ഇത്തരം സ്ഥാപനങ്ങൾ അടച്ചിടേണ്ടി വന്നാൽ അത് സമൂഹത്തിലെ താഴേക്കിടയിലുള്ളവരെ സാരമായി ബാധിക്കും. ഫെബ്രുവരിയിലുണ്ടായ അക്രമസംഭവങ്ങളിൽ ഏറ്റവുമധികം ബാധിക്കപ്പെട്ട മേഖലയിലൊന്നാണ് മൗജ്ദാർ. സാധാരണ ജീവിതത്തിലേക്ക് ജനങ്ങൾ മടങ്ങി വരുന്നതിനിടെയാണ് വൈറസ്ബാധയുടെ ഭീഷണി. Content Highlights: Delhi Doctor Tests Positive For Coronavirus,Visitors Sent On Quarantine
from mathrubhumi.latestnews.rssfeed https://ift.tt/3awbUKU
via
IFTTT