Breaking

Saturday, March 28, 2020

കാബൂള്‍ ഭീകരാക്രമണം: നേതൃത്വം കൊടുത്തത് കാസര്‍കോട്ടുകാരന്‍

മുഹമ്മദ് മൊഹ്സിൻ ന്യൂഡൽഹി: കാബൂളിലെ സിഖ് ഗുരുദ്വാരയിൽ ബുധനാഴ്ച 25 പേരുടെ മരണത്തിനിടയാക്കിയ ചാവേർ ആക്രമണം നടത്തിയ ഐ.എസ്. ഭീകരരിൽ ഒരാൾ കാസർകോട് സ്വദേശി. കഴിഞ്ഞ വർഷം അഫ്ഗാനിസ്താനിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ മരിച്ചെന്നു കരുതിയ മുഹമ്മദ് മൊഹ്സിൻ (30) ആണ് ഇയാളെന്നാണ് സൂചന. കാബൂളിലെ ഹർ റായി സാഹിബ് ഗുരുദ്വാര ആക്രമിച്ച മൂന്നു ഭീകരരിൽ ഒരാൾ അബു ഖാലിദ് അൽ ഹിന്ദിയാണെന്ന് അവകാശപ്പെട്ട് വ്യാഴാഴ്ച ഐ.എസ്. പ്രചാരണമാസികയായ അൽ നബയിൽ ഫോട്ടോ വന്നിരുന്നു. ടൈപ്പ് 56 അസാൾട്ട് റൈഫിൾ പിടിച്ച് ഒരു വിരലുയർത്തി നിൽക്കുന്ന ഈ ഫോട്ടോ മൊഹ്സിന്റേതാണെന്നാണ് അന്വേഷണ ഏജൻസികൾ നൽകുന്ന സൂചന. കഴിഞ്ഞ ജൂൺ 18-നാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന വാർത്ത വന്നത്. നാടുവിടുമ്പോൾ എൻജിനിയറിങ് വിദ്യാർഥിയായിരുന്നു മൊഹ്സിൻ. 25-ന് വൈകീട്ടാണ് മൂന്ന് ഐ.എസ്. ഭീകരർ ഗുരുദ്വാരയിൽ ആക്രമണം നടത്തിയത്. ആറുമണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിനുശേഷം അഫ്ഗാൻ സുരക്ഷാസേന ഭീകരരെ വധിച്ച് 80-ഓളം ബന്ദികളെ മോചിപ്പിച്ചിരുന്നു. മൊഹ്സിൻതന്നെയാണ് അബു ഖാലിദ് അൽ ഹിന്ദിയെങ്കിൽ ഐ.എസിലെ രണ്ടാം ഇന്ത്യൻ ചാവേറാകും ഇയാൾ. 2015 ഓഗസ്റ്റിൽ ഐ.എസ്. പ്രവർത്തകനായ അബു യൂസഫ് അൽ ഹിന്ദി എന്ന ഷാഫി അർമർ ധാക്കയിൽ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. കർണാടകയിലെ ഭട്കൽ സ്വദേശിയായ ഇയാൾ ഇന്ത്യൻ മുജാഹിദ്ദീൻ അംഗമായിരുന്നു. അമേരിക്ക ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ച ആദ്യത്തെ ഇന്ത്യക്കാരനായിരുന്നു ഷാഫി. മൊഹ്സിൻ പോയത് രണ്ടുവർഷം മുമ്പ് മുഹമ്മദ് മൊഹ്സിന്റെ (29) വിശദാംശങ്ങൾതേടി ഭീകരവിരുദ്ധ സ്ക്വാഡ് തൃക്കരിപ്പൂരിലെത്തി. ഡി.ഐ.ജി. അനൂപ് കുരുവിള ജോണിന്റെ നിർദേശപ്രകാരം ഉദ്യോഗസ്ഥർ ബന്ധുക്കൾ ഉൾെപ്പടെയുള്ളവരെ ചോദ്യംചെയ്തു. തൃക്കരിപ്പൂർ വടക്കേകോവ്വൽ സ്വദേശിയാണിയാൾ. രണ്ടുവർഷം മുമ്പാണ് മുഹമ്മദ് മൊഹ്സിൻ നാട്ടിൽനിന്നു പോയത്. ദുബായിലെത്തിയ ഇയാൾ പിന്നീട് സൗദി അറേബ്യ, മലേഷ്യ എന്നിവിടങ്ങളിലെത്തി മാസങ്ങളോളം താമസിച്ചു. വീണ്ടും ദുബായിലേക്കു തിരിച്ചുപോയി. എട്ടുമാസമായി മുഹമ്മദ് മൊഹ്സിനെക്കുറിച്ച് ഒരു വിവരവുമില്ലെന്നും ഐ.എസിൽ ചേർന്നതിനെക്കുറിച്ച് അറിയില്ലെന്നും വീട്ടുകാർ പറഞ്ഞു. മൂന്നുവർഷം മുമ്പ് തൃക്കരിപ്പൂർ പടന്ന ഭാഗത്തുനിന്ന് കുറച്ചുപേർ വിദേശത്തേക്കു കടന്ന് ഐ.എസിൽ ചേർന്നിരുന്നു. Content Highlights: Kabul gurdwara attacker was IS recruit from Kerala


from mathrubhumi.latestnews.rssfeed https://ift.tt/2JlomkR
via IFTTT