Breaking

Tuesday, March 3, 2020

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നത് എല്‍ ആന്‍ഡ് ടി; മണ്ണ് പരിശോധന റൂര്‍ക്കി ഐഐടിയില്‍

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് ഒരുക്കങ്ങൾ തുടങ്ങി. നിർമാണ രംഗത്തെ പ്രമുഖ കമ്പനിയായ എൽ ആൻഡ് ടിയ്ക്കാണ് നിർമാണ ചുമതല. രാമക്ഷേത്ര നിർമാണത്തിൽ താത്പര്യം അറിയിച്ച് എൽ ആൻഡ് ടി വിഎച്ച്പിയെ സമീപിച്ചതായി സംഘടനയുടെ വൈസ് പ്രസിഡന്റ് ചംപത് റായ് പറയുന്നു. 10 വർഷം മുമ്പ് അശോക് സിംഗാൾ വിഎച്ച്പി പ്രസിഡന്റായിരുന്ന സമയത്ത് നിർദ്ദിഷ്ട മാതൃകയിൽ ക്ഷേത്രനിർമാണം നടത്താൻ എൽ ആൻഡ് ടി താത്പര്യം അറിയിച്ചിരുന്നു. സുപ്രീം കോടതി ഉത്തരവ് വന്നതിന് പിന്നാലെ അവർ അക്കാര്യം വീണ്ടും മുന്നോട്ടുവെച്ചതായും ചംപത് റായ് വിശദീകരിക്കുന്നു. ഇത്രയും വലിയ നിർമാണ പ്രവർത്തികൾക്ക് ആവശ്യമായ സാങ്കേതിക പരിജ്ഞാനവും വിദഗ്ധരും എൽ ആൻഡ് ടി കമ്പനിക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രനിർമാണത്തിന് മുമ്പ് സ്ഥലത്തിന്റ മണ്ണ് പരിശോധന നടത്തും. നിർമിതിയുടെ ബലം എത്രത്തോളം വേണമെന്ന് കണക്കാക്കുന്നതിന് വേണ്ടി റൂർക്കി ഐഐടിയിലായിരിക്കും മണ്ണ് പരിശോധന നടക്കുകയെന്നും അദ്ദേഹം പറഞ്ഞു. വരുന്ന ഏപ്രിൽ മാസം അനുയോജ്യമായ ദിനത്തിൽ ക്ഷേത്രനിർമാണം ആരംഭിക്കുമെന്നും ഇപ്പോൾ രാം ലല്ല വിഗ്രഹത്തെ താത്കാലികമായി മാനസ് ഭവനിലേക്ക് മാറ്റുന്നതിനാണ് മുൻഗണനയെന്നും അദ്ദേഹം പറയുന്നു. ക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയാകുന്നതുവരെ അതിൽ സ്ഥാപിക്കാനുള്ള കല്ലുകളുടെ കൊത്തുപണികൾ തുടരുമെന്നും ചംപത് റായ് വ്യക്തമാക്കി. Content Highlights:L&T to oversee Ram temple construction: Champat Rai


from mathrubhumi.latestnews.rssfeed https://ift.tt/38byeYw
via IFTTT