Breaking

Friday, March 27, 2020

സാമൂഹിക അകലം പാലിക്കാന്‍ പുതിയ പോംവഴികളുമായി ജനം, ചില രസകരമായ ചിത്രങ്ങൾ

ന്യൂഡൽഹി: സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് മാർച്ച് 21ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ജനങ്ങളോട് പറഞ്ഞ ഏറ്റവും മുഖ്യമായ കാര്യം സാമൂഹിക അകലം പാലിക്കാനാണ്. കൊറോണയിൽ നിന്ന് രക്ഷപ്പെടാൻ അകലം പാലിക്കുന്നതിൽ കവിഞ്ഞ് മറ്റ് മാർഗ്ഗങ്ങളൊന്നുമില്ലെന്നും അദ്ദേഹം അന്ന്പറയുകയുണ്ടായി. കടകളിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവരെല്ലാം അകലം നിലനിർത്തിയുള്ളഅച്ചടക്കം പാലിച്ചു തുടങ്ങി. അകലം ഉറപ്പ് വരുത്താനായി മാർക്ക് ചെയ്ത കള്ളികളിലാണ് ഓരോരുത്തരും സാധനം വാങ്ങാനായി വരി നിൽക്കുന്നത്. അവശ്യസാധനങ്ങൾ വാങ്ങാൻ നീണ്ട വരിയിൽ അകലം പാലിച്ച് ജനം നിൽക്കുന്ന മധുരയിലെ ചിറ്റൂരിൽ നിന്നുള്ള ഫോട്ടോ കോവിഡിനെതിരെയുള്ള പോരാട്ടത്തിൽവലിയ ആത്മവിശ്വാസമാണ് നൽകുന്നത്. കൊൽക്കത്തയിൽ മുഖ്യമന്ത്രി മമതാ ബാനർജി തന്നെ നേരിട്ടെത്തി കളം വരച്ച് ജനങ്ങളോട് അകലം പാലിക്കാൻ ആവശ്യപ്പെട്ടു. ചന്തയിൽ എത്തി റോഡിൽ സ്വന്തം കൈകൊണ്ട് കളം വരച്ച് ജനങ്ങളെ സാമൂഹിക അകലം പാലിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് ബോധവത്കരിക്കുകയായിരുന്നു മമത. No words... pic.twitter.com/zqejgnntvk — Citizen Derek | নাগরিক ডেরেক (@derekobrienmp) March 26, 2020 മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ തന്റെ ഒദ്യോഗിക വസതിയിൽ വിളിച്ച യോഗത്തിൽ ഏവരും ഒരു മീറ്റർ അകലം പാലിച്ചാണ് ഇരുന്നത്. റേഷൻ കടയിലെ സാധനങ്ങൾ പൈപ്പ് വഴി ഉപഭോക്താവിന് നൽകുന്ന കടക്കാരന്റെ ചിത്രം ഇതിനോടകം വൈറലായിക്കഴിഞ്ഞു. നിരന്തര ബോധവത്കരണങ്ങളെത്തുടർന്ന് മാസ്ക് ധരിച്ച്കള്ളികളിൽ നിന്ന് സാധനം വാങ്ങാൻ ജനങ്ങളും സ്വമേവ സന്നദ്ധരായിത്തുടങ്ങി.


from mathrubhumi.latestnews.rssfeed https://ift.tt/3aojAPB
via IFTTT