Breaking

Friday, March 27, 2020

വിലക്ക് ലംഘിച്ച 2,234 പേർ അറസ്റ്റിൽ ; 1,447 വാഹനങ്ങൾ പിടിച്ചെടുത്തു

തിരുവനന്തപുരം: നിരോധനം ലംഘിച്ച് യാത്രചെയ്തതിന് സംസ്ഥാനത്തൊട്ടാകെ 2,234 പേരെ പോലീസ് അറസ്റ്റുചെയ്തു. 1,447 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. 2,098 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതോടെ, മൂന്നു ദിവസങ്ങളിലായി രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 5,710 ആയി.വ്യാഴാഴ്ച ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായത് ആലപ്പുഴയിലാണ്- 214. പത്തനംതിട്ടയിൽനിന്ന് 180 വാഹനങ്ങൾ പിടിച്ചെടുത്തു. ഇടുക്കിയിലാണ് ഏറ്റവുമധികം കേസുകൾ രജിസ്റ്റർ ചെയ്തത്- 245.തിരുവനന്തപുരം ജില്ലയിൽനിന്ന് 222 പേരെ അറസ്റ്റുചെയ്തു. കൊച്ചിയിൽ 155 പേരും കോഴിക്കോട്ട് 140 പേരും അറസ്റ്റിലായി. തിരുവനന്തപുരം ജില്ലയിൽ 113 വാഹനങ്ങളും കോഴിക്കോട്ട് 125 വാഹനങ്ങളും എറണാകുളത്ത് 124 വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.


from mathrubhumi.latestnews.rssfeed https://ift.tt/33PTq5V
via IFTTT