Breaking

Tuesday, March 31, 2020

കൊറോണയില്‍ അടച്ച മ്യൂസിയത്തില്‍ നിന്ന് വാന്‍ഗോഗിന്റെ പെയിന്റിങ് മോഷണം പോയി

ഹേഗ് (നെതർലാൻഡ്സ്):വിഖ്യാതചിത്രകാരൻ വിൻസന്റ് വാൻ ഗോഗിന്റെചിത്രം മോഷണം പോയി. കൊറോണ വൈറസിന്റെ വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരുന്ന നെതർലൻഡ്സിലെ ദസിങർ ലാരൻ മ്യൂസിയത്തിൽ നിന്നും തിങ്കളാഴ്ച രാവിലെയാണ് പെയിന്റിംഗ് മോഷണം പോയത്. 1884 ലെ സിപ്രിങ് ഗാർഡൻ എന്ന ചിത്രമാണ് മോഷണം പോയത്. മ്യൂസിയത്തിലെ ഗ്ലാസ് വാതിൽ തകർത്ത് അകത്തു കയറിയാണ് പെയിന്റിംഗ് മോഷ്ടിച്ചത്. ഏകദേശം 66ലക്ഷം ഡോളർ വിലയുള്ളതാണ് മോഷണം പോയ പെയിന്റിംഗ്.സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം വിൻസന്റ് വാൻഗോഗിന്റെ167 ാമത് ജന്മദിനമായ തിങ്കളാഴ്ചയാണ് പെയിന്റിംഗ് മോഷണം പോയതും. 2007 ൽ മോഷണം പോയ വാൻഗോഗിന്റെ മറ്റൊരു ചിത്രം രണ്ട് ദിവസങ്ങൾക്ക് മുൻപാണ് കണ്ടെത്തിയത്. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രണ്ടാഴ്ച മുൻപാണ് ദ സിങർ ലാരൻ മ്യൂസിയം അടച്ചിട്ടത്. Content Highlights:vincent van gogh painting stolen from dutch museum


from mathrubhumi.latestnews.rssfeed https://ift.tt/2Ux9oii
via IFTTT