Breaking

Monday, March 30, 2020

കൊറോണയുണ്ടോ, അറിയാം, 30 മിനിറ്റില്‍

തിരുവനന്തപുരം: കൊറോണയുണ്ടോയെന്നറിയാനുള്ള ദ്രുതപരിശോധനയിലൂടെ പത്തുമുതൽ 30 മിനിറ്റിനകം ഫലംകിട്ടും. ഒരുദിവസം ഒട്ടേറെപ്പേരെ പരിശോധിക്കാനാവും. നേട്ടം* സാമൂഹികവ്യാപനം പെട്ടെന്ന് തിരിച്ചറിയാം* അതിസുരക്ഷാലാബിന്റെ ആവശ്യമില്ല* കിറ്റ് ഉണ്ടെങ്കിൽ അനുമതിയുള്ള സ്വകാര്യ ലാബുകളിലും പരിശോധനനടത്താം* രോഗബാധ സംശയിക്കുന്നവർക്ക് അരികിൽെവച്ചുതന്നെ പരിശോധിക്കാവുന്ന കിറ്റുകളും ലഭ്യംപോരായ്മവൈറസ് ഒരാളുടെ ശരീരത്തിൽ പ്രവേശിച്ച് ഏതാനുംദിവസം കഴിഞ്ഞശേഷമേ ഫലമറിയാൻ സാധിക്കൂമുന്പും ചെയ്തിട്ടുണ്ട്ഡെങ്കിപ്പനി വ്യാപകമായപ്പോഴും നിപ കാലത്തും സംസ്ഥാനത്ത് ഈ പരിശോധനാരീതി അവലംബിച്ചിട്ടുണ്ട്. സാർസ് പരിശോധനയ്ക്കും വ്യാപകമായി ഇതുപയോഗിക്കുന്നുണ്ട്. നിലവിൽ ഒട്ടേറെ രാജ്യങ്ങൾ കൊറോണ പരിശോധനയ്ക്ക് ഈ കിറ്റാണ് ഉപയോഗിക്കുന്നത്. ആവശ്യത്തിന് കിറ്റ് കിട്ടാനില്ലെന്നതാണ് ഇപ്പോൾ നേരിടുന്ന പ്രശ്നം. 10,000 കിറ്റെത്തിക്കാമെന്ന് അൻവർ സാദത്ത്പതിനായിരം കിറ്റുകൾ കുവൈത്തിൽന്ന് സൗജന്യമായി എത്തിക്കാമെന്ന് അൻവർ സാദത്ത് എം.എൽ.എ. മുഖ്യമന്ത്രിയെ അറിയിച്ചു. 15 മിനിറ്റുകൊണ്ട് ഫലമറിയാൻ കഴിയുന്നതാണ് ഈ കിറ്റ്. വേഗത്തിൽ എത്തിക്കുന്നതിന് കമ്പനി അധികൃതരുമായും സ്പോൺസർമാരുമായും ചർച്ചനടത്തി.ദ്രുതപരിശോധന ഇങ്ങനെഗർഭപരിശോധനയ്ക്ക് പ്രാഥമികഘട്ടത്തിൽ ഉപയോഗിക്കുന്നതരം ചെറിയൊരുപകരണം വഴി രക്തപരിശോധന. ഇതിലേക്ക് പരിശോധനയ്ക്കുള്ള രക്തത്തുള്ളി ഒഴിക്കും. നിശ്ചിതസമയത്തിനകം ഫലമറിയാനാകും.വൈറസ് ശരീരത്തിൽ പ്രവേശിച്ചാലുണ്ടാകുന്ന ആന്റിബോഡികൾ തിരിച്ചറിയുന്ന രീതിയാണ് കണ്ടെത്തുന്നത്. ഏതുതരം വൈറസ് മനുഷ്യശരീരത്തിൽ പ്രവേശിച്ചാലും ദിവസങ്ങൾക്കകം അതിനെ ചെറുക്കാനോ പുറന്തള്ളാനോ ഉള്ള ആന്റിബോഡികൾ ശരീരം സ്വയം നിർമിച്ചുതുടങ്ങും. ഈ ആന്റിബോഡികൾ രക്തത്തിലുണ്ടോയെന്ന് അതിവേഗം കണ്ടെത്തുകയാണ് ചെയ്യുന്നത്. ആർക്കൊക്കെ ടെസ്റ്റ് നടത്താംഐ.സി.എം.ആറിന്റെ അനുമതിയുള്ള സർക്കാർ, സ്വകാര്യലാബുകൾക്ക്. ഡോക്ടറുടെ നിർദേശാനുസരണം മാത്രം.ആരൊക്കെ ടെസ്റ്റ് നടത്തണം* വിദേശരാജ്യങ്ങളിൽനിന്ന് തിരിച്ചെത്തിയവർ* അവരുമായി അടുത്തസമ്പർക്കം പുലർത്തിയവർ* രോഗമുണ്ടെന്ന് ഡോക്ടർമാർ സംശയിക്കുന്നവർ* രോഗികളെ പരിചരിക്കുന്നവരും ഇടപഴകുന്നതുമായ ആരോഗ്യപ്രവർത്തകർ* സാധാരണയിൽ കവിഞ്ഞ് ഗുരുതര ശ്വാസകോശ രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശത്തെ ജനങ്ങൾ, ഗുരുതര ശ്വാസകോശ രോഗങ്ങളിൽനിന്ന് മുക്തിനേടിയവർ


from mathrubhumi.latestnews.rssfeed https://ift.tt/3auOaqz
via IFTTT