Breaking

Monday, March 30, 2020

72 വയസുള്ള ആനമുത്തശ്ശിക്ക് ദയാവധം, ചരിഞ്ഞത് ഇന്ത്യ നല്‍കിയ 'സമ്മാനം'

വാഷിങ്ടൺ: പ്രായാധിക്യം മൂലം അവശതകൾ അനുഭവിച്ച ആനമുത്തശ്ശി അംബികയെ ദയാവധം ചെയ്തു. വാഷിങ്ടണിലെ സ്മിത്ത്സോണിയൻ മൃഗശാലയിൽ കഴിഞ്ഞിരുന്ന 72 വയസ്സുള്ള ഏഷ്യൻ ആനയായ അംബിക. സ്മിത്ത്സോണിയൻ മൃഗശാലക്ക് ഇന്ത്യ നൽകിയ സമ്മാനമായിരുന്നു അംബിക. 1948 കാലത്താണ് അംബികയുടെ ജനനം. നോർത്ത് അമേരിക്കയിലെ ഏറ്റവും പ്രായമേറിയ ആനകളിലൊന്നായിരുന്നു അംബിക. കൂർഗ് വനത്തിൽനിന്നും എട്ട് വയസുള്ളപ്പോഴായിരുന്നു വനം വകുപ്പ് അംബികയെ പിടികൂടിയത്. തുടർന്ന് തടിപിടിക്കുന്നതിനായി അംബികയെ നിയോഗിക്കുകയും 1961 വരെ തുടരുകയും ചെയ്തു.അതിന് ശേഷമാണ് സ്മത്ത്സോണിയൻ മൃഗശാലക്ക് അംബികയെ സമ്മാനിച്ചത്. RIP Ambika - a loving gift from India. Elderly Asian Elephant Ambika Dies at Smithsonian's National Zoo | Smithsonians National Zoo https://t.co/ISkmDRrgy9 — Taranjit Singh Sandhu (@SandhuTaranjitS) March 28, 2020 അംബികക്ക് ആദരാഞ്ജലികൾ, ഇന്ത്യ നൽകിയ സ്നേഹമുള്ള സമ്മാനം. ഏറ്റവും പ്രായമുള്ള ഏഷ്യൻ ആന അംബിക സ്മിത്ത്സോണിയൻ ദേശീയ മൃഗശാലയിൽ ചെരിഞ്ഞു- ഇന്ത്യൻ അംബാസിഡർ തരൺജിത് സിങ് ട്വീറ്റ് ചെയ്തു. കഴിഞ്ഞയാഴ്ച അംബികയുടെ മുൻവശത്തെ വലതുകാലിന് മുറിവ് ഉണ്ടായതായി മൃഗശാല പരിപാലകരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഭാരം കാരണം കാലിന് വളവുണ്ടാവുകയും ശരിയായ നിൽക്കാൻ കഴിയാതെ ആവുകയുമായിരുന്നു.അംബികയെ എഴുന്നേൽപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ അധികൃതർ നടത്തിയെങ്കിലും അതൊക്കെ പരാജയപ്പെടുകയായിരുന്നു. എന്നാൽ ഇക്കാരണം കൊണ്ട് തന്നെ അംബികയുടെ മൃഗശാലയിലെ ഉറ്റ സുഹൃത്തുക്കളായരണ്ട് ആനകൾ ശാന്തിയുമായോ ബോസിയുമായോ ഇടപെഴകുന്നതിനും മറ്റും തയാറായിരുന്നില്ല.തുടർന്ന് ശാരീരികവും മാനസികവുമായുള്ള അംബികയുടെ ബുദ്ധിമുട്ടുകളെ തുടർന്ന് മെഡിക്കൽ സംഘം ദയാവധത്തിന് തീരുമാനിക്കുകയായിരുന്നു. ദയാവധത്തിന് മുൻപ് തന്നെ ഈ രണ്ട് ആനകളുമായി ഇടപെഴകുന്നതിനും അധികൃതർ അവസരമൊരുക്കി. ഗർഭാശയ മുഴകളുടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഗൊണോഡോട്രോപിൻ റിലീസിങ് ഹോർമോൺ ആദ്യമായി പരീക്ഷിച്ച ആദ്യ ആനയും അംബികയാണ്. മനുഷ്യന്റെ പരിചരണയിൽ കഴിയുന്ന ഏഷ്യൻ ആനകളുടെ സാധാരണ പ്രായം 40 ആണെങ്കിലും കഴിഞ്ഞ 59 വർഷമായി സ്മിത്ത്സോണിയൻ മൃഗശാലയിൽ കഴിയുന്ന അംബിക ഏവർക്കും അത്ഭുതമാണ്. Content Highlights:72 year old Indian elephant euthanised at washington


from mathrubhumi.latestnews.rssfeed https://ift.tt/2UsbIXF
via IFTTT