തൃശ്ശൂർ: വീട് എത്താറാവുമ്പോൾ വീട്ടിലേയ്ക്ക് വിളിച്ചുപറയും. വീട്ടുകാരപ്പോൾ രണ്ടു വയസ്സുള്ള കുഞ്ഞിനെ മാറ്റും. പിന്നാമ്പുറത്ത് കൂടിയാണ് വീട്ടിലേക്ക് കയറുക. കുളിച്ചതിനുശേഷം മാത്രമാണ് കുഞ്ഞിനടുത്തേക്ക് പോവുക. പോലീസുകാരിയാണെങ്കിലും ഞാനൊരമ്മ കൂടിയാണ്. വാഹനങ്ങൾ പരിശോധിക്കാനിറങ്ങുന്നത് മാസ്ക് മാത്രം ധരിച്ചാണ്. വാഹനമോടിക്കുന്നവരുടെ പേപ്പറുകളെല്ലാം കൈകൊണ്ടാണ് വാങ്ങുന്നത്. ഒട്ടും സുരക്ഷിതമല്ല. പരിശോധനയ്ക്കിടെ രസകരമായ പല സംഭവങ്ങൾക്കും സാക്ഷിയാവേണ്ടി വന്നിട്ടുണ്ട്. നഴ്സുമാരായ ഭാര്യമാരെ ആശുപത്രിയിലെത്തിക്കാനായി വാഹനങ്ങളിൽ വരുന്ന ഭർത്താക്കന്മാരുണ്ട്. പോവുമ്പോൾ നഴ്സിന്റെ തിരിച്ചറിയൽ കാർഡ് കാണിക്കും. ഭാര്യയെ ആശുപത്രിയിലാക്കി തിരിച്ചുവരുമ്പോൾ തെളിവ് കാണിക്കാൻ ഒന്നുമുണ്ടാവില്ല. പോലീസ് എങ്ങനെയാണ് വാഹനം തടയുന്നതെന്ന് നോക്കാൻ വരുന്നവരുണ്ട്. ഇവരെ പറഞ്ഞു മനസ്സിലാക്കി അയയ്ക്കും. പരിശോധനക്കിടെ ദേഷ്യപ്പെടുന്നവരുണ്ട്. കേസെടുക്കുന്നവരുടെ വാഹനത്തിന്റെ താക്കോൽ വാങ്ങിവെക്കും. സിന്റി ജിയോ, സിവിൽ പോലീസ് ഓഫീസർ, നെടുപുഴ സ്റ്റേഷൻ Content Highlight: Lock down : A day for a women police officer
from mathrubhumi.latestnews.rssfeed https://ift.tt/3bxnhCL
via
IFTTT