പത്തനംതിട്ട: ലോക്ഡൗൺ നിയമംലംഘിച്ച് കൂട്ടംകൂടി പ്രാർത്ഥന നടത്തിയ പെന്തക്കോസ്ത് സഭാംഗങ്ങളെ പോലീസ് അറസ്റ്റുചെയ്തു. സിയോൺ പെന്തക്കോസ്ത് മിഷൻ സഭാംഗങ്ങളായ ഷാന്റി,ജോർജ്ജ്കുട്ടി, അഭിലാഷ്,ശോശാമ്മ, സന്ധ്യാ ബേബി,റോസമ്മ എന്നിവരെയാണ് പത്തനംതിട്ട പോലീസ് അറസ്റ്റുചെയ്തത്. പത്തനംതിട്ട തൈക്കാവ് സിയോൺ പെന്തക്കോസ്ത് മിഷൻ വിശ്വാസമന്ദിരത്തിൽ ഞായറാഴ്ച രാവിലെ പത്തിനാണ് ഇവർ പ്രാർത്ഥന സംഘടിപ്പിച്ചത്. പത്തനംതിട്ട എസ് െഎമാരായ അനീസ്,ജയചന്ദ്രൻ, എ.എസ്.െഎ. സവിരാജൻ, എസ്.വരദരാജൻ എന്നിവരുടെനേതൃത്വത്തിലായിരുന്നു പോലീസ് നടപടി. അറസ്റ്റിലായവർക്ക് ജാമ്യം നൽകി. Content Highlights: Corona
from mathrubhumi.latestnews.rssfeed https://ift.tt/2URCEzg
via
IFTTT