തിരുവനന്തപുരം: കൊറോണ വൈറസ് മൂലം കേരളത്തിൽ രണ്ടാമത്തെ മരണം റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം പോത്തൻകോട് സ്വദേശിയായഅബ്ദുൾ അസീസ്(68) ആണ് മരിച്ചത്. ഈ മാസം 23 മുതൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്നലെ അർദ്ധരാത്രിയോടുകൂടിയാണ് മരണം സംഭവിച്ചത്. ദീർഘനാളായി ഉയർന്ന രക്തസമ്മർദ്ദവും തൈറോയിഡ് സംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നു. കഴിഞ്ഞ 5 ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ചികിൽസയിലായിരിക്കെ ഇദ്ദേഹത്തിന് കിഡ്നി സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകുകയും തുടർന്ന് വൃക്കകളുടെ പ്രവർത്തനം പൂർണ്ണമായും തകരാറിലായതിനാൽ ഡയാലിസിസ് തുടങ്ങിയിരുന്നു. ആദ്യ പരിശോധനിൽ ഫലം നെഗറ്റീവായിരുന്നു. എന്നാൽ രണ്ടാമത്തെ പരിശോധനാ ഫലം പോസിറ്റീവായതോടെ രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന് എവിടെ നിന്ന് രോഗം ലഭിച്ചു എന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സെക്കൻഡറി കോൺടാക്ടിൽ നിന്നാണ് ഇദ്ദേഹത്തിന് രോഗം വന്നത്.വേങ്ങോടുള്ള പ്രഥമിക ആരോഗ്യകേന്ദ്രത്തിൽ ജലദോഷം ബാധിച്ചാണ് ആദ്യം എത്തിയത്. തുടർന്ന് വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയെത്തി. അവിടെവെച്ച് കൊറോണ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽക്കോളേജിലേക്ക് മാറ്റുകയായിരുന്നു. അബ്ദുൾ അസീസ് മരണാനന്തര ചടങ്ങുകളിലും വിവാഹ ചടങ്ങുകളിലും പങ്കെടുത്തിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോക്കോൾ പ്രകാരമായിരിക്കുംമൃതദേഹം സംസ്കരിക്കുക. Content Highlight: coronavirus 2nd death reported in kerala
from mathrubhumi.latestnews.rssfeed https://ift.tt/2JoobFu
via
IFTTT