Breaking

Monday, March 30, 2020

കൊറോണ വൈറസ് സ്ഥിരീകരണ സംവിധാനം കണ്ടെത്തിയവരിൽ മലയാളിയും

പയ്യന്നൂർ: ഒരു മണിക്കൂറിനുള്ളിൽ കൊറോണഫലങ്ങൾ നൽകാൻ കഴിയുന്ന ആദ്യത്തെ ദ്രുത പോയന്റ് ഓഫ് കെയർ കോവിഡ്- 19 കിറ്റ് അമേരിക്കയിൽ വികസിപ്പിച്ചെടുത്തവരുടെ കൂട്ടത്തിൽ മലയാളിയും. കാസർകോട് പെരിയ സ്വദേശിനി ചൈത്ര സതീശനാണ് യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ എഫ്.ഡി.എ. കഴിഞ്ഞദിവസം അംഗീകാരം നൽകിയ അതിവേഗ കോവിഡ് ടെസ്റ്റ് കിറ്റ് വികസിപ്പെടുത്ത സംഘത്തിൽ പ്രവർത്തിച്ചത്. കാലിഫോർണിയയിലെ സണ്ണിവാലെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മോളിക്യുലാർ ഡയഗ്നോസ്റ്റിക് കമ്പനിയായ സെഫീഡാണ് കിറ്റ് വികസിപ്പിച്ചത്. മുന്പ് എബോള വൈറസ്, എച്ച് 1 എൻ 1, ഇൻഫ്ളുവൻസ തുടങ്ങിയ പകർച്ചവ്യാധികൾ നിയന്ത്രിക്കാനും ടെസ്റ്റ് കിറ്റ് വികസിപ്പിച്ചിരുന്നു. കാലിഫോർണിയയിലെ യു.സി. ഡേവിസ് എൻജിനിയറിങ് കോളേജിൽനിന്നു ബയോ മെഡിക്കൽ എൻജിനിയറിങ് പഠനം പൂർത്തിയാക്കിയ ചൈത്ര സെഫീഡിൽ ഡയഗ്നോസ്റ്റിക് കൺസ്യൂമബിൾ എൻജിനിയറാണ്. കാസർകോട് പെരിയയിലെ മുതിർന്ന കോൺഗ്രസ് നേതാവ് പി. ഗംഗാധരൻ നായരുടെ മകളും അമേരിക്കയിൽ ബാങ്ക് ഉദ്യോഗസ്ഥയുമായ ഷീജയുടെയും അവിടെ എൻജിനിയറായ വി. സതീശന്റെയും മകളാണ്. വിദ്യാഭ്യാസരംഗത്തെ മികവിന് യു.എസ്. പ്രസിഡന്റിന്റെ അവാർഡ് നേടിയിരുന്നു. യു.എസിൽ ബിരുദവിദ്യാർഥിയായ ഗൗതം സഹോദരനാണ്.


from mathrubhumi.latestnews.rssfeed https://ift.tt/33VdBPA
via IFTTT