Breaking

Tuesday, March 3, 2020

പൗരാവകാശത്തെ അക്രമത്തിലൂടെ നിശ്ശബ്ദമാക്കരുത് :കേരള മുസ്ലിം ജമാഅത്ത്

കോഴിക്കോട് : പൗരത്വനിയമ ഭേദഗതി ആക്ടിനെതിരെ സഹനസമരം നടത്തുന്ന ജനങ്ങള്ക്ക് മേല് കിരാത മര്ദനങ്ങള് അഴിച്ചുവിട്ട് നിരപരാധികളെ തിരഞ്ഞുപിടിച്ച് അക്രമിക്കുകയും കൊലയും കൊള്ളിവെപ്പും നടത്തുകയും, പള്ളി, വീടുകള്, കച്ചവടസ്ഥാപനങ്ങള് അഗ്നിക്കിരയാക്കുകയും ചെയ്യുക വഴി രാജ്യ തലസ്ഥാനം യുദ്ധക്കളമാക്കി മാറ്റിയ സാമൂഹ്യദ്രോഹികളെയും വര്ഗീയ ഫാസിസ്റ്റുകളെയും അറസ്റ്റ് ചെയ്യാന് സര്ക്കാര് മുന്നോട്ട് വരണമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
പ്രതിഷേധിക്കാനുള്ള പൗരന്റെ അവകാശം ഒരിക്കലും ഹനിക്കപ്പെടാന് പാടില്ലെന്നും രാജ്യത്ത് വര്ഗീയ കലാപമുണ്ടാക്കി ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമത്തില് നിന്ന് ബന്ധപ്പെട്ടവര് പിന്തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങള്ക്കെതിരായ ആസൂത്രിത അക്രമത്തില് സമാധാനപരമായ പ്രതിഷേധത്തിന് കേരള മുസ്ലിം ജമാഅത്ത് ആഹ്വാനം ചെയ്തു.
കാന്തപുരം എ.പി അബൂബക്കര് മുസ്ലിയാര് അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്റാഹിം ഖലീലുല് ബുഖാരി, പേരോട് അബ്ദുറഹിമാന് സഖാഫി, സി മുഹമ്മദ് ഫൈസി, വണ്ടൂര് അബ്ദുറഹ്മാന് ഫൈസി, എന് അലി അബ്ദുല്ല, മാരായമംഗലം അബ്ദുറഹിമാന് ഫൈസി, പ്രൊഫ: എ.കെ.അബ്ദുല് ഹമീദ്, സി പി സൈതലവി മാസ്റ്റര് തുടങ്ങിയവര് സംബന്ധിച്ചു.

© iMM Online Media I Like and Share👍👍



from Islamic Media Mission I https://ift.tt/2Th99af
via IFTTT