Breaking

Tuesday, March 3, 2020

60 കോടിയുടെ കാറുകള്‍; അറിയാം... ക്രിസ്റ്റ്യാനോയുടെ കാറുകള്‍

കാറുകളോടുള്ള ഇഷ്ടം അറിഞ്ഞാണ് ജീവിതപങ്കാളിയായ ജോർജീന റോഡ്രിഗസ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 35-ാം പിറന്നാളിന് മെഴ്സിഡസിന്റെ എ.എം.ജി. ജി 63 മോഡൽ കാർ നൽകിയത്. ഇതോടെ താരരാജാവിന്റെ മൊത്തം കാറുകളുടെ മൂല്യം 60 കോടി രൂപയ്ക്കടുത്തായി. ബുഗാട്ടി ഷിറോൺ റൊണാൾഡോയുടെ കൈവശമുള്ള കാറുകളിൽവെച്ച് ഏറ്റവും മികച്ചത്. ലോകത്ത് 500 കാറുകളേ ബുഗാട്ടി പുറത്തിറക്കിയിട്ടുള്ളൂ. 1500 എച്ച്.പി. കരുത്തുള്ള എൻജിനാണ് ഷിറോണിന്റെ ഹൃദയം. മണിക്കൂറിൽ 418 കിലോമീറ്ററാണ് ടോപ് സ്പീഡ്. 2017-ൽ 17.20 കോടി രൂപയ്ക്കാണ് വാഹനം സ്വന്തമാക്കിയത്. ബുഗാട്ടി വെയ്റോൺ 2018-ലാണ് ബുഗാട്ടി വെയ്റോൺ മോഡൽ സ്വന്തമാക്കുന്നത്. 1000 എച്ച്.പി. കരുത്തുള്ള എൻജിനോടുകൂടിയ വെയ്റോണിന്റെ ടോപ് സ്പീഡ് മണിക്കൂറിൽ 399 കിലോമീറ്ററാണ്. പോർച്ചുഗലിന് യൂറോ കപ്പ് നേടിക്കൊടുത്തതിനുശേഷമാണ് റൊണാൾഡോ ഈ സൂപ്പർ കാർ സ്വന്തമാക്കിയത്. നൂറു കിലോമീറ്റർ സ്പീഡ് കൈവരിക്കാൻ കേവലം 2.6 സെക്കൻഡ് മതി. വില 15.81 കോടിയോളം. മേഴ്സിഡസ് എ.എം.ജി.ജി.എൽ.ഇ. നാലാമത് ബാലൺദ്യോർ പുരസ്കാരവും 2016-ലെ യൂറോ കപ്പും സ്വന്തമാക്കിയശേഷമാണ് ക്രിസ്റ്റ്യാനോ ഈ കാർ സ്വന്തമാക്കുന്നത്. വില 1.18 കോടി. പോർഷെ കരേര മാഞ്ചെസ്റ്റർ യൂണൈറ്റഡിൽ കളിക്കുന്ന കാലത്താണ് പോർഷെ വാഹനം വാങ്ങുന്നത്. 1.30 കോടി രൂപയാണ് വില. മണിക്കൂറിൽ 329 കിലോമീറ്ററാണ് ടോപ് സ്പീഡ്. 911 ടർബോയ്ക്ക് നൂറുകിലോമീറ്റർ വേഗം കൈവരിക്കാൻ മൂന്ന് സെക്കൻഡ് മതി. ഷെവർലെ കമാരോ 2016 ഓഗസ്റ്റിലാണ് ഈ കാർ സ്വന്തമാക്കുന്നത്. 3.25 കോടിയാണ് വില. റേഞ്ച് റോവർ സ്പോർട്ട് കൈയിലുള്ള മറ്റൊരു എസ്.യു.വി.യാണ് റേഞ്ച് റോവർ സ്പോർട്ട്. 93 ലക്ഷം വിലവരുന്ന റേഞ്ച് റോവർ സ്പോർട്ട് എസ്.വി.ആർ. മോഡലാണ് താരത്തിനുള്ളത്. യുവന്റസ് പരിശീലകഗ്രൗണ്ടിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് ഈ വാഹനമാണ് ഉപയോഗിക്കുന്നത്. മക്ക്ലാരൻ സെന്ന 800 എച്ച്.പി. കരുത്തുപകരുന്ന എൻജിനാണ് മക്ലാരൻ സെന്നയുടേത്. മണിക്കൂറിൽ 334 കിലോമീറ്ററാണ് ടോപ് സ്പീഡ്. നൂറ് കിലോമീറ്റർ വേഗം കൈവരിക്കാൻ വേണ്ടത്. 2.8 സെക്കൻഡ്. 9.30 കോടി വിലവരുന്ന സെന്നയുടെ 500 കാറുകൾ മാത്രമേ മക്ലാരൻ ഇതുവരെ പുറത്തിറക്കിയിട്ടുള്ളൂ. ഫെരാരി എഫ് 12 ടി.ഡി.എഫ്. 2017-ലാണ് ഈ കാർ സ്വന്തമാക്കുന്നത്. ക്രിസ്റ്റ്യാനോയുടെ പ്രിയപ്പെട്ട കാറുകളിലൊന്നാണിത്. നൂറുകിലോമീറ്റർ വേഗം കൈവരിക്കാൻ 2.9 സെക്കൻഡ് മതി. വില 3.25 കോടി. റോൾസ് റോയ്സ് കള്ളിനൻ കഴിഞ്ഞ മാർച്ചിലാണ് റൊണാൾഡോ റോൾസ് റോയ്സ് കള്ളിനനെ ഗ്യാരേജിലെത്തിക്കുന്നത്. റോൾസ് റോയ്സ് പുറത്തിറക്കിയ ഏക എസ്.യു.വി. മോഡലായ കള്ളിനന് 3.07 കോടി വിലവരും. തന്റെ ക്ലബ്ബായ യുവന്റസിനോടുള്ള ആദരസൂചകമായി റൊണാൾഡോ കാറിന്റെ ഇന്റീരിയർ വെള്ളയും കറുപ്പുമായി പേഴ്സണലൈസ് ചെയ്തു. ലാംബോർഗിനി അവന്റഡോർ റയൽ മാഡ്രിഡിലായപ്പോൾ ക്രിസ്റ്റ്യാനോ സ്വന്തമാക്കിയ മുന്തിയ കാറുകളിലൊന്ന്. ഇറ്റാലിയൻ കാർ നിർമാതാക്കളായ ലാംബോർഗിനിയുടെ ഈ മോഡൽ പുറത്തിറങ്ങുന്നത് 2011-ൽ. 2.41 കോടി രൂപയോളമാണ് വില. Content Highlights: Cars of Cristiano Ronaldo


from mathrubhumi.latestnews.rssfeed https://ift.tt/3csbJlx
via IFTTT