യൂണിവേഴ്സിറ്റികൾ കേന്ദ്രീകരിച്ച് സമര പോരാട്ടങ്ങളുടെ ജനകീയ പാഠശാലകളായി ആസാദി കാമ്പസുകൾ വരുന്നു. കാസർകോഡ് കേന്ദ്ര സർവ്വകലാശാലയിലും കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലും ഇന്നാരംഭിക്കുന്ന ആസാദി കാമ്പസുകളോടെ കേരളത്തിലെ ഏറ്റവും വിപുലമായ വിദ്യാർഥി സമര മുന്നേറ്റത്തിന് തുടക്കമാവും. മതേതര ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്ന മുഴുവൻ വിദ്യാർഥികളും ആസാദി കാമ്പസിനൊപ്പം ചേരുമെന്നാണ് സംഘാടകർ പറയുന്നത്. കാലിക്കറ്റിൽ ആദ്യദിനം ഡോ.ഹുസൈൻ രണ്ടത്താണി, ഡോ.പി ശിവദാസൻ, കെ.എം സച്ചിൻ ദേവ്, എം മുഹമ്മദ് സ്വാദിഖ് പ്രസംഗിക്കും. തുടർ ദിവസങ്ങളിൽ കണ്ണൂർ യൂനിവേഴ്സിറ്റി, മലയാളം സർവ്വകലാശാല, വയനാട് കേരള വെറ്റിനറി യൂണിവേഴ്സിറ്റി, സംസ്കൃത സർവ്വകലാശാല, എം ജി യൂനിവേഴ്സിറ്റി, കേരള സർവ്വകലാശാല പരിസരങ്ങളിലും വരും ദിവസങ്ങളിൽ ആസാദി കാമ്പസുകൾക്ക് തുടക്കമാവും.
© iMM Online Media I Like and Share

from Islamic Media Mission I https://ift.tt/39jqXXY
via IFTTT