കോഴിക്കോട്: സി.ബി.എസ്.ഇ. പ്ലസ്ടു ഫിസിക്സ് പരീക്ഷയ്ക്കുള്ള ചോദ്യങ്ങൾ കഠിനമായിരുന്നുവെന്ന് വിദ്യാർഥികൾ. വിശകലനാത്മക ചോദ്യങ്ങൾക്കാണ് ഇത്തവണ കൂടുതൽ പ്രാധാന്യം നൽകിയതെന്നും നിലവിലെ ചോദ്യരീതിയിൽ നിന്ന് വ്യത്യാസമാണെന്നും വിദ്യാർഥികൾ പ്രതികരിച്ചു. പല ചോദ്യങ്ങളും അപ്രതീക്ഷിതമായിരുന്നു. ഉത്തരം കണ്ടെത്താൻ പ്രയാസമാണ്. നേരിട്ട് ഉത്തരം നൽകാനുള്ള ചോദ്യങ്ങൾ കുറവായിരുന്നു. മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളും സാധാരണയിൽനിന്ന് വ്യത്യസ്തമായി കടുപ്പം കൂടുതലായിരുന്നെന്നും വിദ്യാർഥികൾ പറയുന്നു. നേരത്തെ സി.ബി.എസ്.ഇ പ്രസിദ്ധീകരിച്ച മാതൃകാ ചോദ്യപ്പേപ്പറുകളിൽ കൂടുതൽ എളുപ്പമുള്ള ചോദ്യങ്ങളായിരുന്നുവെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാണിക്കുന്നു. പരീക്ഷയിൽ പാസാകുമെങ്കിലും ഉയർന്ന മാർക്ക് നേടുകയെന്നത് എളുപ്പമല്ലെന്നും വിദ്യാർഥികൾ ആശങ്കപ്പെടുന്നു. അതേസമയം ചോദ്യങ്ങളെല്ലാം എൻ.സി.ഇ.ആർ.ടി. സിലബസ് അടിസ്ഥാനമാക്കിയാണെന്ന് അധ്യാപകർ പ്രതികരിച്ചു. പല ചോദ്യങ്ങളും ബുദ്ധിമുട്ടുള്ളതാണെങ്കിലും പാഠഭാഗത്തുനിന്നും നേരിട്ടുള്ള ചോദ്യങ്ങളും ഉണ്ടായിരുന്നു. മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളിൽ ചിലത് അപ്രതീക്ഷിതമായതിനാൽ ഉത്തരം കണ്ടെത്താൻ പ്രയാസമായിരിക്കുമെന്നും അധ്യാപകർ പ്രതികരിച്ചു. Content Highlights: Students found CBSE Plus Two Physics paper difficult than expected
from mathrubhumi.latestnews.rssfeed https://ift.tt/32HISoM
via
IFTTT