കുഞ്ഞുമായി ജോലിക്കെത്തിയ പ്രീതിറാണി നോയിഡ: ജോലിയോടുള്ള ആത്മാർഥതയും അമ്മയെന്ന നിലയിലുള്ള ഉത്തരവാദിത്വവും ഒരുപോലെ നിർവഹിച്ച് വനിതാ പോലീസ് ഉദ്യോഗസ്ഥ മാതൃകയായി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരിപാടിക്ക് സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന പോലീസുകാരിലൊരാളായ കോൺസ്റ്റബിൾ പ്രീതിറാണിയാണ് ഒന്നരവയസ്സുള്ള മകനുമായി ജോലിക്കെത്തി ശ്രദ്ധാകേന്ദ്രമായത്. വനിതാപോലീസുകാർ കുട്ടികളുമായി ഡ്യൂട്ടിക്കെത്തുന്നത് പതിവില്ല. അതിനാൽ, കുഞ്ഞുമായി പ്രീതിയെത്തിയത് ഏവരെയും ആശ്ചര്യപ്പെടുത്തി. ഇരുവരുടെയും ചിത്രങ്ങൾ പകർത്താൻ ഒട്ടേറെപ്പേരുടെ തിരക്കായിരുന്നു. ഇതോടെ പ്രീതി മാധ്യമങ്ങളുടെയും ശ്രദ്ധയാകർഷിച്ചു. ഭർത്താവിന് പരീക്ഷയിൽ പങ്കെടുക്കാനുണ്ടായിരുന്നു. അതിനാൽ, അദ്ദേഹത്തിന് മകനെ നോക്കാൻ സാധിക്കില്ല. ജോലി പ്രധാനമാണ്. അതിനാൽ, ഞാൻ കുഞ്ഞിനെയും കൊണ്ടുവന്നു- 20 വയസ്സുകാരിയായ പ്രീതി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഗ്രേറ്റർ നോയിഡയിലെ ദാദ്രി പോലീസ് സ്റ്റേഷനിൽ പ്രവർത്തിക്കുന്ന പ്രീതിയെ നോയിഡ ബൊട്ടാണിക്കൽ ഗാർഡനിൽ രാവിലെ ആറുമുതൽ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. Content Highlight: Cop On Duty With Infant Son In Her Arms
from mathrubhumi.latestnews.rssfeed https://ift.tt/38bv4E8
via
IFTTT