ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ അരങ്ങേറിയ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ കുഞ്ഞുങ്ങളുടെ പഠന ചിലവുകള്‍ എസ് എസ് എഫ് ഏറ്റെടുത്തു. മർകസ് ഓർഫൻ കെയർ വഴിയാണ് പദ്ദതി നടപ്പാക്കുന്നത്. പ്രാരംഭ ഘട്ടമെന്ന നിലയിൽ കലാപത്തിന്റെ പ്രഭവ കേന്ദ്രമായ ന്യൂകര്‍ദം പുരി, കബീര്‍ നഗര്‍ എന്നിവിടങ്ങളില്‍ കലാപകാരികള്‍ അരുംകൊല ചെയ്ത ഫൂര്‍ഖാന്‍, ഇസ്തിയാഖ് ഖാന്‍ എന്നിവരുടെ വീടുകൾ സന്ദർശിച്ച് രേഖകൾ കൈമാറി. വരും ദിവസങ്ങളിൽ കൊല്ലപ്പെട്ട വരുടെ വീടുകൾ സന്ദർശിച്ച് നടപടികൾ പൂർത്തിയാക്കും. ഡല്‍ഹി കലാപത്തിലെ ആദ്യ രക്ത സാക്ഷിയാണ് കര്‍ദംപുരിയിലെ ഫുര്‍ഖാന്‍. നാലു വയസ്സുകാരി വാനിയ അന്‍സാരി, രണ്ട് വയസ്സുകാരന്‍ മൂസ അന്‍സാരി എന്നിവരാണ് ഫുര്‍ഖാന്റെ മക്കള്‍. അഞ്ചുവയസ്സുകാരി സെനബ് ഖാന്‍, രണ്ട് വസ്സുകാരന്‍ സെയ്ദ് ഖാന്‍ എന്നിവരാണ് ഇസ്തിയാബ് ഖാന്റെ കു്ട്ടികള്‍. ഇവരുടെ വിദ്യാഭ്യാസത്തിനാവശ്യമായ മുഴുവന്‍ സഹായങ്ങളും മര്‍ക്കസ് വഴി നല്‍കുമെന്നു ഭാരവാഹികള്‍ പറഞ്ഞു. കലാപ ബാധിത പ്രദേശങ്ങളിലെ ജനങ്ങൾക്ക് സഹായമെത്തിക്കുന്നതിനായി സമഗ്രമായ വസ്തുതാന്വേഷണ പഠനം
എസ് എസ് എഫ് ദേശീയ കമ്മിറ്റിയുടെ കീഴിയില്‍ തയ്യാറാക്കികൊണ്ടിരിക്കുകയാണെന്നും നേതാക്കള്‍ വ്യക്തമാക്കി. ഡല്‍ഹിയിലെ വിവിധ സര്‍വകലാശാലയിലെ പ്രവർത്തകരാണ് കലാപത്തിലെ നാശനഷ്ടങ്ങളുടെ കൃത്യമായ കണക്കുകള്‍ തയ്യാറാക്കുന്നത് . ഓരോ പ്രദേശത്തെയും തദ്ദേശീയരുടെ സഹകരണത്തോടെയാണ് പഠനം നടത്തികൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്നലെ മുസ്തഫാ ബാദിലെ അല്‍ഹിന്ദ് ആശുപത്രിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിയമ വിദ്യാര്‍ഥികളടങ്ങുന്ന സംഘം ലീഗൽ ഐയഡ് ക്യാമ്പയിനു തുടക്കം കുറിച്ചു. നഷ്ടപരിഹാരങ്ങള്‍ ലഭ്യമാക്കുന്നതിനും പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുമുള്ള സഹായങ്ങളാണ് നല്‍കുന്നത്. സുപ്രീംകോടതി അഭിഭാഷകര്‍ ഉള്‍പ്പെടയുള്ളവരുടെ പിന്തുണയോടെയാണ് ലീഗല്‍ ഐയ്ഡ് ക്യാമ്പ് നടത്തുന്നത്.
എസ് എസ് എഫ് ദേശീയ നേതാക്കളായ ഷൗക്കത്ത് നഈമി അൽ ബുഖാരി, സുഹൈറുദ്ദീന്‍ നൂറാനി, നൗഷാദ് ആലം ബറകാത്തി , ശരീഫ് ബെംഗ്ലൂരു , ഡോ. അബ്ദുല്‍ ഖാദര്‍ നൂറാനി, അബ്ദുറഹ്മാന്‍ ബുഖാരി, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. കര്‍ദംപുരി, കബിര്‍ നഗര്‍ എന്നീ സ്ഥലങ്ങള്‍ക്ക് പുറമെ അക്രമം താണ്ഡവമാടിയ ശിവ് വിഹാര്‍, ബാബു നഗര്‍, ഭജന്‍പുര, മുസ്തഫ ബാദ് ചാന്തുനഗര്‍, ചാന്ത്ബാഗ്, ഖജൂരി ഖാസ് എന്നിവിടങ്ങളിലും എസ് എസ് എഫ് ദേശീയ നേതാക്കള്‍ സന്ദര്‍ശനം നടത്തി.
from Islamic Media Mission I https://ift.tt/3cqrKs5
via IFTTT