Breaking

Friday, August 2, 2019

പൂച്ചയെ കൊന്നത് വെടിവെച്ചോ? അന്വേഷണത്തിൽ അനാസ്ഥയെന്ന് പരാതിക്കാരൻ

കോട്ടയം: അയൽക്കാരൻ തന്റെ ഓമനപൂച്ചക്കുഞ്ഞിനെ കൊന്നുതിന്നെന്ന് പരാതിപ്പെട്ടിട്ടും പോലീസ് നടപടിയെടുത്തില്ലെന്ന് എസ്.എച്ച് മൗണ്ട് കദളിമറ്റത്തിൽ സഞ്ജു സ്റ്റീഫൻ. പൂച്ചയെ അയൽക്കാരൻ വെടിവെച്ചുകൊന്ന് കറിയാക്കി എന്ന പരാതിയുമായി കഴിഞ്ഞ ദിവസമാണ് സഞ്ജു ഗാന്ധിനഗർ പോലീസിനെ സമീപിച്ചത്. പോലീസ് ഇതൊരു തമാശയായിട്ടാണ് കണ്ടതെന്നാണ് ആക്ഷേപം. എതിർകക്ഷിയെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയെങ്കിലും 'നീയെന്തിനാണ് വെടിവെച്ച് കൊന്നത്. വിഷം വെച്ച് കൊന്നാൽ പോരായിരുന്നോ' എന്ന രീതിയിലാണ് സംസാരിച്ചത്. പോസ്റ്റ്മോർട്ടം പോലെയുള്ള നടപടി സ്വീകരിക്കാനും പോലീസ് താല്പര്യമെടുത്തില്ല. എന്നാൽ, ഞങ്ങൾ രണ്ട് കൂട്ടരേയും സ്റ്റേഷനിൽ വിളിച്ച് വരുത്തി 'പോസ്റ്റ്മോർട്ടം പോലെയുള്ള നടപടിക്കുശേഷം തുടർനടപടി സ്വീകരിക്കുമെന്ന് എഴുതി ഒപ്പിടീച്ചിട്ടുണ്ട്-'സഞ്ജു പറയുന്നു. വളർത്തു പൂച്ചകളിൽ രണ്ടെണ്ണത്തിനെയും അയൽക്കാരൻ വെടിവെച്ചെന്നാണ് സഞ്ജുവിന്റെ ആരോപണം. ഒരുപൂച്ച തിരികെ വീട്ടിലെത്തി. ഇതിന്റെ വയറിന് വെടിയേറ്റിരുന്നു. പ്രാഥമിക ചികിത്സ നൽകിയെങ്കിലും ഒരുദിവസം കഴിഞ്ഞ് ചത്തു. ആനിമൽ ഹസ്ബൻട്രി ഓഫീസിലും ഫ്രണ്ട്സ് ഓഫ് ആനിമൽ സംഘടനയ്ക്കും പരാതി നൽകിയിട്ടുണ്ട്. ശീമയിനത്തിൽപ്പെട്ട പൂച്ചയെ രണ്ട് വർഷം മുന്പാണ് സഞ്ജു വാങ്ങിയത്, 3000 രൂപയ്ക്ക്. അന്വേഷണം തുടരുന്നു അന്വേഷണത്തിൽ എതിർകക്ഷിയെ സംശയിക്കാനുള്ള കാരണമൊന്നും കണ്ടെത്തിയിട്ടില്ല. അന്വേഷണം തുടരുന്നു. എതിർകക്ഷിയുടെ കൈയിൽ ലൈസൻസ് ആവശ്യമില്ലാത്ത തോക്കുണ്ട്. -അനൂപ് ജോസ്, സി.ഐ. ഗാന്ധി നഗർ content highlights:man alleges neighbour shot his pet cat and ate


from mathrubhumi.latestnews.rssfeed https://ift.tt/2KbAVQV
via IFTTT